Flash News

സൗജന്യ വൈ ഫൈ ജാഗ്രത പാലിക്കണം.

സൗജന്യ വൈ ഫൈ ജാഗ്രത പാലിക്കണം.
X
ദുബയ്: പൊതു ഇടങ്ങളിലെ വൈ ഫൈ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നത് ജീവിതം കുടുതല്‍ സുഗമമാക്കുമെങ്കിലും സുരക്ഷാപരമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് വിദഗ്ധര്‍. പബഌക് വൈ ഫൈ ഉപയോഗിക്കുന്നത് വഴി ഇന്റര്‍നെറ്റ് ബില്‍ പണം ലാഭിക്കാമെങ്കിലും വ്യക്തിഗതമായ വിവരങ്ങള്‍ നഷ്ടപ്പെടാനിടയുണ്ട്. വൈ ഫൈ ഉപയോഗിക്കുന്ന മൊബൈല്‍, ലാപ് ടോപ്, ടാബ്‌ലറ്റ് അടക്കമുള്ള ഉപകരണങ്ങളില്‍ സേവ് ചെയ്യപ്പെട്ട ഫോട്ടോകള്‍, അയച്ച ഇമെയിലുകള്‍, ബ്രൗസ് ചെയ്യപ്പെട്ട സൈറ്റുകള്‍ എന്നിവക്ക് റിസ്‌ക് ഉണ്ടായേക്കാം. ക്രെഡിറ്റ് കാര്‍ഡിലെ ഡാറ്റ മോഷ്ടിക്കപ്പെടാനും ഇടയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നത്. പൊതു വൈ ഫൈ ഉപയോഗിക്കുമ്പോള്‍ ജാഗ്രത ആവശ്യമാണെന്ന് യുഎഇ ടെലികമ്യൂണികേഷന്‍സ് റഗുലേറ്ററി അഥോറിറ്റി (ട്രാ) കഴിഞ്ഞ ദിവസം പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. പൊതുസ്ഥലങ്ങളില്‍ വൈ ഫൈ ഉപയോഗിക്കുന്നവര്‍ മറ്റുള്ളവര്‍ കാണ്‍കെ ഡാറ്റ കാണുന്ന രീതിയില്‍ വിട്ടു പോകരുതെന്നും ട്രാ ട്വിറ്ററില്‍ കുറിച്ചു.

Next Story

RELATED STORIES

Share it