kozhikode local

'സൗജന്യം' കുടിവെള്ള പദ്ധതിയും കിണര്‍ സമര്‍പ്പണവും



വടകര: ‘ജീവജലം സര്‍വ്വമയംഎന്നപേരില്‍ വടകരയുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി സസ്യഭാരതി ഉസ്താദ് വൈദ്യര്‍ ഹംസ മടിക്കൈ നടപ്പിലാക്കുന്ന സൗജന്യകുടിവെള്ള പദ്ധതിയുടെയും അന്ധരായ ഇന്ദിരാമ്മക്കും കുടുംബത്തിനും ഹംസ മടിക്കൈ നിര്‍മ്മിച്ചു നല്‍കുന്ന ഹംസ കിണറിന്റെയും ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ദേവന്‍ നിര്‍വഹിച്ചു. കിണറും വെള്ളവും സ്വകാര്യസ്വത്തല്ല എന്നും അത് എല്ലാപേര്‍ക്കും അവകാശപ്പെട്ടതാണെന്നും ദേവന്‍ അഭിപ്രായപ്പെട്ടു. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് നിരവധി സംഭാവനകള്‍ ചെയ്യുന്ന വ്യക്തിയാണ് ഹംസ മടിക്കൈ. ഇതു പ്രകാരം സൗജന്യകുടിവെള്ള പദ്ധതി ‘ജലതരംഗം ഹംസക്കിണര്‍’ പദ്ധതിയുടെ ഭാഗമായി പതിനൊന്നാമത്തെ കിണറാണ് വടകര ക്രാഷ്മുക്കില്‍ അന്ധരായ ഇന്ദിരാമ്മക്കും കുടുംബത്തിനും നിര്‍മിച്ചു നല്‍കിയത്. ‘ജീവജലം സര്‍വ്വമയം ‘ എന്നപേരില്‍ വടകര നിയോജകമണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും സൗജന്യ കുടിവെള്ളം ടാങ്കറിലാക്കി ജലക്ഷാമം നേരിടുന്ന ഇടങ്ങളില്‍ എത്തിക്കുന്ന പദ്ധതിയായിരുന്നു മറ്റൊന്ന്. രാപ്പകല്‍ ഭേദമില്ലാതെ കുടിവെള്ളം എത്തിക്കും. കുടിവെള്ളം ആവശ്യമുള്ള നിയോജകമണ്ഡലത്തിലെ ആര്‍ക്കുവേണമെങ്കിലും പദ്ധതിയുമായി ബന്ധപ്പെടാം. ഈ പദ്ധതികള്‍ക്കുപുറമേ അമ്മമാരെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്ന ‘അമ്മക്കൊരുമ്മ, തെരുവിന്റെ മക്ക ള്‍ക്ക് ഭക്ഷണം നല്‍കുന്ന’അത്താഴപുണ്യം’, വിദ്യാലയങ്ങളില്‍ സേവിന്റെ സഹകരണത്തോടെ ഔഷധസസ്യങ്ങള്‍ വച്ചുപിടിപ്പിച്ചു നല്‍കുന്ന’ഔഷധസസ്യപൂങ്കാവനം’ പദ്ധതി തുടങ്ങിയ നിരവധി പദ്ധതികളാണ് ഹംസ മടിക്കൈ നടപ്പിലാക്കുന്നത്. പരിപാടിയില്‍ മുന്‍ എംപി പി സതീദേവി അധ്യക്ഷത വഹിച്ചു. കുടിവെള്ളം എത്തിച്ച് നല്‍കാനുള്ള  എട്ടുലക്ഷം രൂപ ചിലവ് വരുന്ന വാഹനം ശ്യാം ജി മേനോന്‍ ഈ പദ്ധതിക്കായി സംഭാവന ചെയ്യുകയായിരുന്നു. അടുത്ത ഹംസക്കിണറിന്റെ ചെലവ് താന്‍ വഹിക്കുമെന്ന് ബിനീഷ് കോടിയോരി ചടങ്ങില്‍ പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it