Gulf

സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കിയ തിരുവനന്തപുരം സ്വദേശിയെ നാട്ടിലെത്തിച്ചു

സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കിയ  തിരുവനന്തപുരം സ്വദേശിയെ നാട്ടിലെത്തിച്ചു
X
[caption id="attachment_287811" align="aligncenter" width="560"] മാഹിന് യാത്രാരേഖകള്‍ ഷാനവാസ് കൈമാറുന്നു[/caption]

റിയാദ്: പോലിസിനെ തെറ്റിദ്ധരിപ്പിച്ച് സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കിയ തിരുവന്തപുരം സ്വദേശി മാഹിന്‍ നാട്ടിലെത്തി. മൂന്ന് വര്‍ഷമായി റിയാദ് സുലൈ എക്‌സിറ്റ് 16 ലെ ഒരു വീട്ടില്‍ ഹൗസ് ഡ്രൈവറായിരുന്നു മാഹിന്‍. സ്‌പോണ്‍സറുടെ മകനെ ആക്രമിച്ചുവെന്നും വീട്ടില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും പെരുമാറ്റം ശരിയല്ല എന്നുമായിരുന്നു പരാതി. പെട്രോളിങ് പോലിസിനെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യിക്കുകയായിരുന്നു. അടുത്തുള്ള മലയാളികള്‍ പറഞ്ഞു വിവരം അറിഞ്ഞ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷാനവാസ് രാമഞ്ചിറ അടുത്ത ദിവസം തന്നെ സ്‌റ്റേഷനില്‍ എത്തി ഇദ്ദേഹത്തെ സന്ദര്‍ശിച്ച് വിവരങ്ങള്‍ തേടി. മാഹിന്‍ ആരെയും അക്രമിച്ചിട്ടില്ലെന്നും സ്‌പോണ്‍സറുടെ മകന്‍  കാരണമില്ലെങ്കിലും നിരന്തരം പ്രശ്‌നനമുണ്ടാക്കുന്നതായും ബോധ്യപ്പെട്ടു. സംഭവ ദിവസം സ്‌പോണ്‍സറുടെ വീട്ടില്‍ മുറ്റം അടിച്ചു വൃത്തിയാക്കുന്നതിനിടെ വെള്ളം പുറത്തേക്കൊഴുകി എന്ന കാരണം പറഞ്ഞ് മാഹിനെ ഇയാള്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് പോലിസില്‍ വ്യാജ പരാതി നല്‍കുകയും ചെയ്തു.  ഷാനവാസ് രാമഞ്ചിറ   ഇന്‍വെസ്റ്റിഗേഷന്‍ ക്യാപ്റ്റനോട്  ഇദ്ദേഹത്തിന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തി. ഇത് പ്രകാരം സപോണ്‍സറെ ബന്ധപ്പെട്ടപ്പോള്‍ അവിടെ കിടക്കട്ടെയെന്നായിരുന്നു മറുപടി. തൊഴിലുടമ അനുരഞ്ജനത്തിനു തയ്യാറാവാത്തത്  പ്രശ്‌നം സങ്കീര്‍ണ്ണമാക്കി. എന്നാല്‍ സ്‌റ്റേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ സഹായത്തോടെ പരാതിക്കാരനായ സ്‌പോണ്‍സറുടെ മകനെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി കേസ് പിന്‍വലിപ്പിച്ച് എക്‌സിറ്റ് നേടി. ടിക്കറ്റ് എടുത്ത് നാട്ടില്‍ കയറ്റിവിട്ടോളം എന്ന ഉറപ്പില്‍ പുറത്തിറക്കി 10 ദിവസത്തെ ബാക്കിയുള്ള ശമ്പളവും വാങ്ങി എട്ടു ദിവസത്തിനു ശേഷം ഇദ്ദേഹം മോചിതനായി. തന്നെ സഹായിച്ച ഷാനവാസ്, നിഷാദ് തഴവ, ഷിയാസ് വരമ്പേല്‍, രാജമണി തിരുവനന്തപുരം എന്നിവര്‍ക്ക് നന്ദിയര്‍പ്പിച്ച് ഇന്നലെ ഇദ്ദേഹം നാട്ടിലേക്കു മടങ്ങി.
Next Story

RELATED STORIES

Share it