kasaragod local

സ്‌കൂള്‍ യൂനിഫോമില്‍ താമര: പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്‌



പെര്‍ള: സ്‌കൂള്‍ യൂനിഫോമില്‍ താമര അടയാളം വിവാദത്തില്‍. പെര്‍ള സത്യ നാരായണ ഹൈസ്‌കൂളിലാണ് വിവാദം ശക്തമായത്. സ്‌കൂള്‍ എംബ്ലമില്‍ താമര ചിഹ്നമുള്ളതിനെ കുറിച്ച് സിപിഎം നേതൃത്വത്തില്‍ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് വന്നു. എന്നാല്‍ 1945 മുതല്‍ സ്‌ക്കൂള്‍ എംബ്ലത്തില്‍ താമര ഉപയോഗിക്കുന്നുണ്ടെന്നും പുതുതായി ചെയ്തതല്ലെന്നും മനേജ്‌മെന്റ്് അധികൃതര്‍ പറഞ്ഞു. എന്നാല്‍ സ്‌കൂള്‍ യൂനിഫോമില്‍ താമര ചിഹ്നം ചേര്‍ത്തത് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഗൂഢ തന്ത്രമാണെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും പിടിഎ കമ്മിറ്റി വൈസ് പ്രസിഡന്റുമായ രാമകൃഷ്ണറൈ പറഞ്ഞു. തങ്ങളാരും അറിയാതെയാണ് എംബ്ലം ഉണ്ടാക്കിയതെന്നും അത് പിന്‍വലിച്ചില്ലെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ നിന്നും മാറ്റുന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്നും പിടിഎയുമായി ആലോചിച്ചാണ് സ്‌കൂളിന്റെ എംബ്ലം യൂനിഫോമില്‍ ബാഡ്ജായി ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നും മാനേജര്‍ വിശ്വാമിത്ര പറഞ്ഞു. സ്വാതന്ത്ര്യ ലബ്ദിക്ക് മുമ്പേ തുടങ്ങിയ സ്‌കൂള്‍ എന്നത് കൊണ്ടു തന്നെ പണ്ടു മുതല്‍ക്കെ നിലവിലുള്ള താമര ചിഹ്നത്തോട് കൂടിയ ലോഗോയാണ് ഉപയോഗിച്ചു വന്നതെന്നും സ്‌കൂള്‍ പതാകയിലും പുസ്തകങ്ങളിലും മറ്റു രേഖകളിലും ഇത് തന്നെയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ആര്‍ക്കെങ്കിലും പരാതിയോ ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it