kozhikode local

സ്‌കൂള്‍ തുറക്കുംമുമ്പേ പാഠപുസ്തകമെത്തി; ജില്ലാതല വിതരണോദ്ഘാടനം മേയര്‍ നിര്‍വഹിച്ചു

കോഴിക്കോട്: വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യവികസനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍കാര്‍ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ വന്ന മാറ്റങ്ങള്‍ അത്ഭുതകരവും അഭിമാനകരവുമാണെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. മന്ത്രിസഭ രണ്ടാംവാര്‍ഷികത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പാഠപുസ്തക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മോഡല്‍ ഹൈസ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുസ്തകങ്ങള്‍ വൈകുന്നു എന്ന പരാതി മുന്‍കാലങ്ങളില്‍ വ്യാപകമായി ഉണ്ടാവാറുണ്ട്.
എന്നാല്‍ വേണമെങ്കില്‍ കാര്യങ്ങള്‍ വേഗത്തില്‍ നടത്താനാകുമെന്നതിന്റെ തെളിവാണ് ഇത്തരത്തില്‍ പുസ്തകവിതരണം സാധ്യമാക്കിയതെന്നും മേയര്‍ പറഞ്ഞു.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആദ്യമായാണ് അധ്യയന വര്‍ഷം തുടങ്ങും മുമ്പേ, റിസല്‍ട്ട് വരുന്ന ദിവസം തന്നെ വിദ്യാര്‍ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങള്‍ എത്തിക്കാനായത്. 8, 9,10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പുസ്തകങ്ങളാണ് വിതരണം ചെയ്തത്. ചടങ്ങില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രദീപ് വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍, ഡിഡിഇ, എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ ജയകൃഷ്ണന്‍, അബ്ദുള്‍ നാസര്‍ യു കെ, പ്രധാനാധ്യാപിക ദീപ എം എല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it