Idukki local

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം : സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചില്ല



തൊടുപുഴ: സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുമ്പോഴും ജില്ലയില്‍  സ്‌കൂള്‍ വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധന ഇനിയും ആരംഭിച്ചിട്ടില്ല.പുതിയ അധ്യയന വര്‍ഷം തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളു.മൂന്‍ കാലങ്ങളില്‍ മെയ് ആദ്യവാരം നടത്തിയിരുന്ന പരിശോധനയാണ് ഇനിയും ജില്ലയില്‍ ആരംഭിക്കാത്തത്.ശനിയാഴ്ച  നടക്കുന്ന ജില്ലാ ഓഫിസര്‍മാരുടെ മീറ്റിങ്ങിന് ശേഷം വാഹന പരിശോധന ആരംഭിക്കുമെന്ന് ആര്‍ടിഒ റോയി മാത്യു പറഞ്ഞു.  വാഹനങ്ങളുടെ ഡ്രൈവര്‍ക്കും സഹായിക്കും സ്‌കൂളിലെ  പ്രധാന അധികാരിക്കും ഒരു ദിവസത്തെ പരിശീലനം നല്‍കും.ഇതിന് ശേഷമാവും വാഹനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുക.ജില്ലയില്‍ 400 ഓളം സ്‌കൂള്‍ വാഹനങ്ങളാണുള്ളത്.മുഴുവന്‍ വാഹനങ്ങളും പെയിന്റിങ്ങും,മറ്റ് ചില്ലറ പണികളും പൂര്‍ത്തിയാക്കിയിട്ടിരിക്കുകയാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.എന്നാല്‍ മെച്ചപ്പെട്ട വാഹനങ്ങള്‍ മാത്രം പരിശോധനയ്ക്ക് കൊണ്ടുവരികയും മറ്റ് വാഹനങ്ങളുടെ  രേഖകള്‍ ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യുന്ന പ്രവണതയുണ്ട്.ഇത്തവണ നേരില്‍ കാണാത്ത ഒരു വാഹനത്തിനും  ഫിറ്റ്‌നസ് നല്‍കില്ലെന്നു മോട്ടോര്‍ വാഹനവകുപ്പധികൃതര്‍ പറഞ്ഞു. സ്‌കൂള്‍ വാഹനത്തേക്കാള്‍ കൂടുതല്‍ സ്വകാര്യ -ടാക്‌സി-ഓട്ടോ വാഹനങ്ങള്‍ കുട്ടികളെ കയറ്റുന്നുണ്ട്.ഇത്തരം വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. കയറ്റാവുന്നതിന്റെ മൂന്നിരട്ടി കുട്ടികളെയാണ് തിക്കി കയറ്റുന്നത്.മോട്ടോര്‍ വാഹന വകുപ്പോ,പോലിസോ പരിശോധന നടത്തുന്ന വിവരം അറിഞ്ഞാല്‍ വഴി മാറിപോകുകയോ യാത്ര മുടക്കുകയോ ചെയ്താണ് രക്ഷപ്പെടുന്നത്.
Next Story

RELATED STORIES

Share it