സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി: കേന്ദ്രീകൃത അടുക്കള ഏര്‍പ്പെടുത്തണം
BY kasim kzm11 April 2018 3:55 AM GMT
kasim kzm11 April 2018 3:55 AM GMT
മലപ്പുറം: സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി പഞ്ചായത്തുതലത്തില്‍ കേന്ദ്രീകൃത അടുക്കള സംവിധാനമേര്‍പ്പെടുത്തി അതിലേക്ക് മാറ്റണമെന്നും പ്രധാനാധ്യാപകരെ ഈ ചുമതലയില്‍ നിന്നു ഒഴിവാക്കണമെന്നും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇതുവഴി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ആക്കം കൂട്ടാന്‍ കഴിയുമെന്നും സമ്മേളനം വിലയിരുത്തി. സംസ്ഥാനതലത്തിലുള്ള ക്യുഐപി സംവിധാനത്തില്‍ പ്രൈമറി പ്രധാനാധ്യാപകരുടെ ഏക സംഘടനയായ കെപിപിഎച്ച്എ പ്രതിനിധിയെ ഉള്‍പ്പെടുത്താത്തത് പ്രതിഷേധാര്‍ഹമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. പി ഉബൈദുല്ല എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ടി കെ റഷീദലി മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് എ എന്‍ പാപ്പച്ചി സമ്മേളന സന്ദേശം കൈമാറി.
യാത്രയയപ്പ് സമ്മേളനം കെ എന്‍ എ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനത്തില്‍ സാഹിത്യകാരന് പി സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പ്രദീപന്, വൈസ് പ്രസിഡന്റ് കെ അബ്ദുസലാം, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ പാലഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.
യാത്രയയപ്പ് സമ്മേളനം കെ എന്‍ എ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനത്തില്‍ സാഹിത്യകാരന് പി സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പ്രദീപന്, വൈസ് പ്രസിഡന്റ് കെ അബ്ദുസലാം, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ പാലഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT