സ്‌കൂളുകളില്‍ ഗായത്രി മന്ത്രം: നഗരസഭയ്‌ക്കെതിരേ ന്യൂനപക്ഷ കമ്മീഷന്‍

ന്യൂഡല്‍ഹി: ഉത്തര ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ (എന്‍ഡിഎംസി) നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ ഗായത്രി മന്ത്രം ചൊല്ലാന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിനു ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ നോട്ടീസ് അയച്ചു.
എന്‍ഡിഎംസി വിദ്യാഭ്യാസ വകുപ്പിനാണ് നോട്ടീസ് അയച്ചത്. സ്‌കൂളുകളില്‍ രാവിലത്തെ അസംബ്ലികളില്‍ ഗായത്രി മന്ത്രം ചൊല്ലണമെന്നാണ് എന്‍ഡിഎംസി സര്‍ക്കുലറിലെ നിര്‍ദേശം.
എന്തുകൊണ്ടാണ് ഇത്തരം സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നു കമ്മീഷന്‍ നോട്ടീസില്‍ ആരാഞ്ഞിട്ടുണ്ട്. എന്നാല്‍ ഗായത്രി മന്ത്രം ചൊല്ലല്‍ നിര്‍ബന്ധമല്ലെന്നാണ് ഉത്തര ഡല്‍ഹി നഗരസഭയുടെ നിലപാട്. ഉത്തര ഡല്‍ഹി നഗരസഭയുടെ കീഴില്‍ 765 പ്രാഥമിക വിദ്യാലയങ്ങളുണ്ട്. ഇവിടങ്ങളില്‍ 2.2 ലക്ഷം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്.

Next Story

RELATED STORIES

Share it