malappuram local

സ്‌കൂളില്‍ കാഴ്ച്ചാ കൗതുകമൊരുക്കി പൂര്‍വ വിദ്യാര്‍ഥികള്‍



നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: നാടും നഗരവും ഇന്ന് കുരുന്നുകളെ അക്ഷരമുറ്റത്തേക്ക് ആനയിക്കുമ്പോള്‍ പഠിച്ച സ്‌കൂളില്‍ കാഴ്ച്ചാ കൗതുകമൊരുക്കി മാതൃകയാവുകയാണ് രണ്ട് പൂര്‍വ വിദ്യാര്‍ഥികള്‍. മേലാറ്റൂര്‍ ഉപജില്ലയിലെ പട്ടിക്കാട് ഗവ. എല്‍പി സ്‌കൂളിലാണ് വര്‍ണ ചുമര്‍ ചിത്രങ്ങളും കാഴ്ച്ചാ ശില്‍പങ്ങളും ഒരുക്കി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളായ എന്‍ അബ്ദുല്‍ ലത്തീഫും കെ പി ഷാജിയും മാതൃകയായത്. സംസ്ഥാനത്ത് സ്‌കൂളുകള്‍ ഹൈടെക്ക് ആക്കുന്ന ഈ കാലത്ത് നാട്ടുകാരുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും സഹകരണത്തോടെ പട്ടിക്കാട് ജിഎല്‍പി സ്‌കൂള്‍ മികവിന്റെ മാതൃകയായത്. വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങിയ സ്‌കുളില്‍ കുട്ടികള്‍ക്ക്  കൗതുക കാഴ്ചയായി കോണ്‍ക്രീറ്റില്‍ തീര്‍ത്ത ജീവന്‍ തുടിക്കുന്ന ദിനോസറും, ക്ലാസ് മുറികളുടെ ചുമരുകളില്‍ വര്‍ണചിത്രങ്ങളുമാണ് ഒരുക്കിയത്. സ്‌കൂള്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പട്ടാമ്പി ഫൈന്‍ ആട്‌സ് കോളജില്‍ പരിശീലനം നേടിയ അബ്ദുല്‍ ലത്തീഫ് ഏറെ കാലത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് നാട്ടില്‍ ഇത്തരം ചുമര്‍ചിത്രങ്ങളിലേക്ക് തിരിഞ്ഞത്. ജോലിയെകാളേറെ വരയെ ജീവിതചര്യയാക്കിയ ലത്തീ ഫ് സ്‌കൂള്‍ ചിത്രങ്ങളില്‍ പ0ന കാര്യങ്ങള്‍, പ്രകൃതി, മതേതരത്വം, ജലം, വായു, തുടങ്ങിയവയുടെ സന്ദേശങ്ങളും  കാഴ്ച്ചകാര്‍ക്ക് നല്‍കുന്നുണ്ട്.  സ്‌കൂള്‍ അങ്കണത്തെ കാഴ്ച്ച ബംഗ്ലാവിന്റെ പ്രതീതിയാക്കുന്ന ദിനോസര്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ കൗതുകമായി. വര്‍ഷങ്ങളായി കെട്ടിട നിര്‍മാണങ്ങളില്‍ ദൃശ്യഭംഗി ഒരുക്കുന്ന കെ പി ഷാജി 15 ദിവസംകൊണ്ടാണ് കമ്പിയിലും മണലിലും സിമന്റിലും ദിനോസര്‍ മാതൃക ഒരുക്കിയത്. ഈ ആശയം പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയിലാണ് രൂപപ്പെട്ടത്. ഈ ആശയത്തിന് ഇരുവരും ജീവന്‍ വയ്പ്പിച്ചതോടെ പട്ടിക്കാട് എല്‍പി സ്‌കൂളിന്റെ ചരിത്രത്തില്‍ ഒരു പൊന്‍തൂവലാവുകയായിരുന്നു. പംന രംഗത്ത് നൂറാം വര്‍ഷത്തിലേക്ക് കടന്ന സ്‌കുളിന് അവഗണനകളുടെ ചരിത്രമായിരുന്നു ഇതുവരെ. എല്‍കെജി, യുകെജി മുതല്‍ മലയാള ഇംഗ്ലീഷ് വിഭാഗങ്ങള്‍ നാലാം തരം വരെ ഇവിടെ പഠിപ്പിക്കുന്നു. മഴവെള്ള സംഭരണി, ജൈവ മാലിന്യ സംസ്‌കരണം തുടങ്ങിയ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കംപ്യൂട്ടര്‍ പഠനം, കലാകായിക പരിശീലനം, മല്‍സര പരീക്ഷ എന്നിവയുമുണ്ട്. ജില്ലയില്‍ നിരവധി കലാകായിക പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ സ്‌കൂള്‍ തികഞ്ഞ ഒരു പാഠ ശാലയാണെണ് പിടിഎ പ്രസിഡന്റ്  സി അഷ്‌റഫ് പറഞ്ഞു.
Next Story

RELATED STORIES

Share it