സ്കാനിയ ബസ് അപകടം : ചികില്‍സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു
BY ajay G.A.G1 May 2017 3:46 PM GMT
X
ajay G.A.G1 May 2017 3:46 PM GMT
തിരുവനന്തപുരം : ആറ്റിങ്ങലില്‍ കഴിഞ്ഞദിവസം കെഎസ്ആര്‍ടിസി സ്കാനിയ ബസ് അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഡ്രൈവര്‍ നെടുമങ്ങാട് മന്നൂര്‍ക്കോണം സ്വദേശി ഷിനു(35) ന്യൂമോണിയാ ബാധയെ തുടര്‍ന്ന് മരണമടഞ്ഞു.
ആറ്റിങ്ങലിന് സമീപം പൂവന്പാറയിലായിരുന്നു ഒരാഴ്ച മുന്‍പ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി സ്കാനിയ ബസ് ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.
രാവിലെ 5.30ഓടെയാണ് അപകടം. സീബ്രാലൈനിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ബസ് ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷിനുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഏതാനും യാത്രക്കാര്‍ക്കും പരിക്കേറ്റിരുന്നു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT