സ്്മാര്‍ട്ട് അതിര്‍ത്തിവേലി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രഥമ സ്മാര്‍ട്ട് അതിര്‍ത്തിവേലിയുടെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് നിര്‍വഹിച്ചു. ജമ്മു മേഖലയിലാണ് പ്രാരംഭമായി സ്മാര്‍ട്ട് വേലി സ്ഥാപിച്ചത്. സ്വയം പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സാങ്കേതികവിദ്യയും അലാറം സംവിധാനവും ഒപ്റ്റിക്കല്‍ ഫൈബര്‍, റഡാറുകള്‍ എന്നിവയും സംവിധാനിച്ചിരിക്കുന്ന ഈ സ്മാര്‍ട്ട് വേലി അതിര്‍ത്തിമേഖലയ്ക്ക് ഏറെ പ്രയോജനകരമാവും.
രണ്ട് അതിര്‍ത്തികള്‍ക്കിടയില്‍ ആരു കടന്നാലും ഉടന്‍ അലാറം മുഴക്കുന്ന സംവിധാനം മനുഷ്യവാസം പ്രയാസകരമായ മേഖലകളിലാണ് ഏറെ ഗുണം ചെയ്യുക. പ്രാരംഭഘട്ടത്തില്‍ അഞ്ചര കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയ സംവിധാനമെങ്കിലും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണു തീരുമാനം. കരയിലും വെള്ളത്തിലും ഈ സംവിധാനം ഉപയോഗിക്കാനാവും. അമിത ജോലിഭാരമുള്ള സേനാംഗങ്ങള്‍ക്ക് സ്മാര്‍ട്ട് അതിര്‍ത്തിവേലി പ്രയോജനപ്പെടും.
Next Story

RELATED STORIES

Share it