ernakulam local

സ്വാശ്രയ കോളജുകളിലെ മെറിറ്റ് സീറ്റുകളില്‍ അഡ്മിഷന്‍ ലഭിച്ച വര്‍ക്ക് ഒഇസി ആനുകൂല്യം നല്‍കണമെന്ന്



കാലടി: സ്വാശ്രയ കോളജുകളിലെ മെറിറ്റ് സീറ്റുകളില്‍ അഡ്മിഷന്‍ ലഭിച്ച വര്‍ക്ക് ഒഇസി ആനുകൂല്യം നല്‍കണമെന്നും 250 കോടി രൂപ കുടിശ്ശിക വരുത്തിയിരിക്കുന്ന സംഖ്യ എത്രയും  വേഗം വിദ്യാര്‍ഥികള്‍ക്ക് നല്‍കണമെന്നും എസ്ആര്‍വിസിഎസ് സംസ്ഥാനകമ്മിറ്റി കാലടി ആഗമാന്ദ സ്മാരക ഹാളില്‍ ചേര്‍ന്ന യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.       സംവരണവും വിദ്യാഭ്യാസ ആനുകൂല്യവും നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടജനവിഭാഗങ്ങളുടെ അവകാശമാണെന്നും സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടം എസ്ആര്‍വിസിഎസ് തുടരുമെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.പിന്നാക്ക വിഭാഗങ്ങളുടെ സംവരണം തുടങ്ങിയ വിഷയങ്ങളേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ മെയ് 18 ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന് സിറ്റിങ്ങില്‍ നടത്തിയ പരാമര്‍ശത്തില്‍ സംസ്ഥാനകമ്മിറ്റി ദുഖം രേഖപ്പെടുത്തി. സ്വാശ്രയ കോളജുകളില്‍ ഒഇസി ആനുകൂല്യം സര്‍ക്കാര്‍ നല്‍കണമെന്നും 250 കോടിയുടെ കുടിശ്ശിക എത്രയും വേഗം വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടപ്പോള്‍ പിന്നാക്കക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് പുറകെ പോകരുതെന്നും സ്വന്തം കാലില്‍ നിന്ന് ജോലി സമ്പാദിക്കണമെന്നും              കമ്മീഷന്‍ സൂചിപ്പിച്ചത് അനുചിതമാണെന്നും ഇത് കമ്മീഷന്റെ  പദവിക്ക് ചേര്‍ന്ന അഭിപ്രായ പ്രകടനമല്ലയെന്നും യോഗം വിലയിരുത്തി.
Next Story

RELATED STORIES

Share it