സ്വാശ്രയ കോളജുകളിലെ അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിക്കുന്ന കാര്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
BY ajay G.A.G22 July 2018 11:33 AM GMT
ajay G.A.G22 July 2018 11:33 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളജുകളില്‍ പ്രവര്‍ത്തിക്കുന്ന യോഗ്യരായ അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് കൂടി ബാധകമാക്കണം എന്ന വിഷയം പരിശോധിച്ച് വിശദീകരണം നല്കാന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സര്‍ക്കാരിനോട് ആവശ്വപ്പെട്ടു. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും കോളജ് വിദ്യാഭ്യാസ ഡയറക്ടറും വിശദമായ പരിശോധന നടത്തി നാലാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. സ്വാശ്രയ മേഖലയില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 12,000 രൂപ മാത്രമാണ്. സ്വകാര്യ സ്കൂളുകളിലും ഇതായിരുന്നു സ്ഥിതി. ഇതില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിന് തയ്യാറായി. എയ്ഡഡ് മേഖലയെക്കാള്‍ അധ്യാപകര്‍ സ്വാശ്രയ കോളജുകളില്‍ പഠിപ്പിക്കുന്നുണ്ട്. എയ്ഡഡ് മേഖലയെക്കാള്‍ കൂടുതല്‍ കോളജുകളും വിദ്യാര്‍ഥികളും ഉള്ളത് സ്വാശ്രയ ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളജുകളിലാണ്. സര്‍വകലാശാല പരീക്ഷകളുടെ ഉത്തര കടലാസുകളുടെ മൂല്യനിര്‍ണയം സ്വാശ്രയ മേഖലയിലെ അധ്യാപകര്‍ക്ക് സര്‍വകലാശാലകള്‍ നല്കി വരുന്നുണ്ട്. അതു കൊണ്ടു തന്നെ ഇവരുടെ യോഗ്യതയില്‍ തര്‍ക്കമില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
Next Story
RELATED STORIES
കെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMTമുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി...
23 April 2024 10:18 AM GMTപരസ്യത്തിന്റെ അത്രയും വലിപ്പം 'മാപ്പിനും' ഉണ്ടായിരിക്കണം; പതഞ്ജലിയോട് ...
23 April 2024 9:18 AM GMT