സ്വവര്‍ഗ ലൈംഗികത: ഹരജികള്‍ വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ സ്വവര്‍ഗ ലൈംഗികബന്ധത്തെ ക്രിമിനല്‍ കുറ്റമാക്കുന്ന 377ാം വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹരജികള്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിരമിക്കല്‍ സമയ പരിധിയായ ഒക്ടോബര്‍ രണ്ടിനു മുമ്പ് ഹരജികളില്‍ വിധി പറയുമെന്നാണ് കരുതുന്നത്. സ്വവര്‍ഗ ലൈംഗിക ബന്ധം ക്രിമിനല്‍ക്കുറ്റകൃത്യമായി കണക്കാക്കുന്നത് അവസാനിച്ചാല്‍ ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ വിവേചനം ഇല്ലാതാവുമെന്ന് സുപ്രിംകോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it