സ്വവര്‍ഗരതി:കോടതിവിധി പ്രത്യാഘാതമുണ്ടാക്കും- കെസിബിസി

കൊച്ചി: പ്രായപൂര്‍ത്തിയായവ ര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രിംകോടതി വിധി നിയമപരവും ധാര്‍മികവുമായി പ്രത്യാഘാതമുണ്ടാക്കുമെന്ന് കേരള കാത്തലിക് ബിഷപ് കൗണ്‍സി ല്‍ (കെസിബിസി) വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഭ്രൂണഹത്യയുടെയും ദയാവധത്തിന്റെയും കാര്യത്തിലെന്നപോലെ സ്വവര്‍ഗരതിയും നിയമപരമായി കുറ്റകരമല്ലാത്ത പ്രവൃത്തിയായിത്തീര്‍ന്നിരിക്കുന്നു. എന്നാല്‍, നിയമപരമായ നിയന്ത്രണങ്ങള്‍ സ്വവര്‍ഗരതിയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും പൊതുസമൂഹത്തിലും ഉന്നതമായ ധാര്‍മിക നിലവാരം പ്രതീക്ഷിക്കുന്ന ഭാരതീയ സമൂഹത്തിന് കോടതിവിധി ഉയര്‍ത്തുന്ന ധാര്‍മിക പ്രശ്‌നങ്ങളും നിയമപരമായ പ്രത്യാഘാതങ്ങളും കണ്ടില്ലെന്നു നടിക്കാന്‍ സഭയ്ക്കാവില്ലെന്നും കെസിബിസി അറിയിച്ചു.
Next Story

RELATED STORIES

Share it