സ്വകാര്യ സംരംഭകരില്‍ നിന്ന് 1152.25 മെഗാവാട്ട് വൈദ്യുതി വാങ്ങും

തിരുവനന്തപുരം: കെഎസ്ഇ ബി സ്വകാര്യ സംരംഭകരില്‍ നിന്ന് 1152.25 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നുവെന്ന് മന്ത്രി എം എം മണി അറിയിച്ചു. സ്വകാര്യ സംരംഭകരില്‍ നിന്ന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കെഎസ്ഇബിക്ക് കുടിശ്ശിക ഇനത്തില്‍ 2016-17 സാമ്പത്തികവര്‍ഷം 2425.33 കോടി രൂപയും 2017-18 സാമ്പത്തികവര്‍ഷം 2414.89 കോടി രൂപയും പിരിഞ്ഞുകിട്ടാനുണ്ടെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഒമ്പത് ഇഎസ്‌ഐ ആശുപത്രികളില്‍ കംപ്യൂട്ടറൈസ്ഡ് റേഡിയോഗ്രഫി യൂനിറ്റ് സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി ടി പി രാമകൃഷ്ണനുവേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
10 ജില്ലകളില്‍ 14 നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് (എന്‍സിഡി) ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കും. കേരള സിവില്‍ സര്‍വീസ് അക്കാദമിയില്‍ പട്ടികജാതി, വര്‍ഗത്തില്‍പ്പെട്ട 200 കുട്ടികള്‍ക്ക് പ്രതിവര്‍ഷം പരിശീലനം നല്‍കുമെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. ഇവര്‍ക്കാവശ്യമായ ഫീസും മറ്റ് സഹായങ്ങളും സര്‍ക്കാര്‍ നല്‍കും.
സംസ്ഥാനത്ത് മദ്യവില്‍പനയില്‍ 2017-18 സാമ്പത്തിക വര്‍ഷം 671 കോടി രൂപയുടെ വരുമാന വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.
ലഹരിമരുന്നുകളുടെ വില്‍പനയുമായി ബന്ധപ്പെട്ട് 2016ല്‍ 2985 കേസുകളും 2017ല്‍ 5946 കേസുകളും 2018ല്‍ മെയ് വരെ 2950 കേസുകളും രജിസ്റ്റര്‍ ചെയ്തതായി മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it