kozhikode local

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്യണമെന്ന് ഗ്രാമസഭ

വാണിമേല്‍: സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്യണമെന്ന് ഗ്രാമസഭയില്‍ പ്രമേയം. വാണിമേല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഗ്രാമസഭയിലാണ് നാട്ടിലെ മാലിന്യപ്രശ്‌നത്തില്‍ പ്രമേയമവതരിപ്പിച്ചത്.ഒരാഴ്ച മുമ്പ് ഭൂമി വാതുക്കല്‍ ടൗണിലെ ഇറച്ചക്കടയിലെ മാലിന്യവും മറ്റും താഴെ വെള്ളിയോട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിക്ഷേപിച്ചിരുന്നു.ഇതേത്തുടര്‍ന്ന് പ്രദേശത്തെ കിണറുകള്‍ മലിനമാവുകയും രൂക്ഷമായ ദുര്‍ഗന്ധമുണ്ടാവുകയും ചെയ്തതിനാല്‍ നാട്ടുകാര്‍ പോലിസില്‍ പരാതി നല്‍കി.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും മധ്യസ്ഥതയില്‍ നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്യാന്‍ ധാരണയായിരുന്ന. എന്നാല്‍ ഇതുവരെയായിട്ടും മാലിന്യം പൂര്‍ണ്ണമായി നീക്കാത്തതിനാല്‍ നാട്ടുകാര്‍ ഗ്രാമസഭ യോഗത്തില്‍ നിവേദനം നല്‍കി. തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന ഗ്രാമസഭ മലിനീകരണത്തിനെതിരെ പ്രാമയം അംഗീകരിച്ചു. പ്രദേശത്ത് നിക്ഷേപിച്ച മാലിന്യം അടിയന്തിരമായി നീക്കം ചെയ്യണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ സി ജയന്‍ ഗ്രാമസഭയില്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it