Kottayam Local

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മാലിന്യ നിക്ഷേപം നീക്കണമെന്ന ആവശ്യം ശക്തം

നെടുംകുന്നം: ടൗണിനു സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ മാലിന്യക്കൂമ്പാരം നീക്കംചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം. നെടുംകുന്നം ടൗണില്‍നിന്നു മാര്‍ക്കറ്റ് റോഡ് ആരംഭിക്കുന്ന ഭാഗത്ത് ചന്തയോട് ചേര്‍ന്നുള്ള പുരയിടത്തിലാണ് മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നത്.
ടൗണിലെയും ചന്തയിലെയും വ്യാപാരസ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യമാണ് നിക്ഷേപിട്ടിരിക്കുന്ന്. പ്ലാസ്റ്റിക്ക് കുപ്പികള്‍, പോളിത്തീന്‍ കവറുകള്‍, പ്ലാസ്റ്റിക് ചരടുകളുടെ അവശിഷ്ടങ്ങള്‍, ഇലട്രോണിക്‌സ് ഉപകരണങ്ങളുടെ ഭാഗങ്ങള്‍, തെര്‍മൊകോള്‍ അടക്കമുള്ള അജൈവമാലിന്യങ്ങളും പഴം, പച്ചക്കറി പലചരക്ക് കടകളില്‍നിന്നുള്ള ജൈവ മാലിന്യങ്ങളുമാണ് തള്ളിയിരിക്കുന്നത്. ചന്തയിലെയും ടൗണിലെയും വ്യാപാരസ്ഥാപനങ്ങളില്‍നിന്നുമുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ വേസ്റ്റുബിന്നുകളോ മറ്റ് ഡമ്പിങ് സൗകര്യങ്ങളോ ഇല്ലാത്തതാണ് മാലിന്യങ്ങള്‍ ജനവാസമേഖലകളില്‍ നിക്ഷേപിക്കാന്‍ കാരണമാവുന്നത്. മാലിന്യങ്ങള്‍ കുന്നുകൂടിയതോടെ എലിയും കൊതുകും ഉള്‍പ്പെടെയുള്ളവ പെരുകാനും അതുവഴി പകര്‍ച്ചവ്യാധികള്‍ പടരുന്നതിനും കാരണമാവുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.
Next Story

RELATED STORIES

Share it