thrissur local

സ്വകാര്യ വ്യക്തികള്‍ക്ക് വ്യവസായ പാര്‍ക്ക് തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് മന്ത്രി



തൃശൂര്‍: വ്യവസായ മേഖലക്ക് അനുയോജ്യമായ ഭൂമി കൈവശമുള്ള സ്വകാര്യ വ്യക്തികള്‍ക്ക് വ്യവസായ പാര്‍ക്ക് തുടങ്ങുന്നതിന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വ്യവസായ നയത്തില്‍ വ്യവസ്ഥയുണ്ടാകുമെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍. വ്യവസായ നയം സംബന്ധിച്ച കരട് രേഖ തയ്യാറായതായി അദ്ദേഹം അറിയിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ എം എസ് എം ഇ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ എം എസ് എം ഇ ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ രാഷ്ട്രത്തിന്റെ വികസനത്തില്‍ സുപ്രധാന പങ്കാണ്  വഹിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ പുതിയ വികസന സങ്കല്‍പങ്ങളെ സാക്ഷാത്ക്കരിക്കുന്നതില്‍ എം എസ് എം ഇ യുടെ പങ്ക് നിസ്തുലമാണെന്നു തിരിച്ചറിഞ്ഞാണ് ഐക്യ രാഷ്ട്ര സഭ ജൂണ്‍ 27 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക ദിനമായി പ്രഖ്യാപിച്ചതെന്ന അദ്ദേഹം ചൂണ്ടിക്കാട്ടി. എം എസ് എം ഇ ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ശ്രി പി വി വേലായുധന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ രംഗത്ത് വിജയികളായ 15 വ്യവസായ സംരംഭകരെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയ സംരംഭകരേയും ആദരിച്ചു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു.
Next Story

RELATED STORIES

Share it