kozhikode local

സ്വകാര്യ ബസ് സമരം: മൂന്നാം ദിവസവും വലഞ്ഞ് യാത്രക്കാര്‍

താമരശ്ശേരി: ബസ് സമരം മൂന്ന് ദിവസം പിന്നിടുമ്പോള്‍ ദുരിതം പേറി യാത്രക്കാര്‍. എട്ട് രൂപ മിനിമം കൂലി പ്രഖ്യാപിച്ചിട്ടും വിദ്യാര്‍ഥികളുടെ ചാര്‍ജില്‍ ചൊല്ലിയാണ് സമരം നീളുന്നത്. കെഎസ്ആര്‍ടിസി ബസ്സുകളില്ലാത്ത മലയോര മേഖലയിലേ യാത്രക്കാരാണ് ഏറെ ക്ലേശം സഹിക്കുന്നത്. പല വിദ്യാലയങ്ങളിലും ഹാജര്‍ നില വളരെ കുറവാണ്. ദൂരെ ദിക്കുകളില്‍ നിന്നു സ്‌കൂള്‍ കോളജുകളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കാണ് സമരം ഏറെ ബുദ്ധിമുട്ടായത്. പരീക്ഷയടുക്കാറായ സമയത്തുള്ള യാത്ര പ്രശ്‌നം വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തുന്നു.
താമരശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, മുക്കം, അരീക്കോട്, മഞ്ചേരി, കൊയിലാണ്ടി, വട്ടോളി, നരിക്കുനി, പ്രദേശങ്ങളിലേക്കും ഇവിടങ്ങളില്‍ നിന്നും കോഴിക്കോട്ടേക്കും മറ്റുമുള്ള യാത്രക്കാരാണ് വന്‍ തുക നല്‍കി യാത്ര ചെയ്യേണ്ടിവരുന്നത്. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ജീപ്പ് സര്‍വീസുകള്‍ക്ക് പകരം കാള്‍ടാക്‌സി എന്ന നാലുചക്ര ഓട്ടോകളാണ് ബസ് സമരംകാരണം റോഡിലിറങ്ങിയത്. പലരും ഒരേ സ്ഥലത്തേക്ക് തന്നെ പല ചാകര്‍ജുകളാണ് ഈടാക്കുന്നത്. ഇത് വാക്ക് തര്‍ക്കങ്ങള്‍ക്ക് കാരണമാവുന്നു.വിവാഹാഘോഷങ്ങളുടെ കാലമായതിനാല്‍ പലര്‍ക്കും ടാക്‌സി വാഹനഭങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ഇത് വന്‍ ചെലവുവരുത്തുന്നതായി നാട്ടുകാര്‍ പറയുന്നു. മലയോര മേഖലയില്‍ നിന്നു ടൗണിലെത്താനും തിരിച്ചുപോവാനും സാധിക്കാത്ത അവസ്ഥയാണുള്ളത്. കെഎസ്ആര്‍ടിസി ബസ്സുകളില്‍ കുട്ടികളുമായി പോവുന്നവര്‍ക്കും പ്രായമായവര്‍ക്കും കയറിപറ്റാന്‍ സാധിക്കാത്ത അവസ്ഥയും നിലനില്‍കുന്നു.
Next Story

RELATED STORIES

Share it