Flash News

സ്വകാര്യ ആശുപത്രികള്‍ ദാരിദ്രരായ രോഗികള്‍ക്ക് സൗജന്യ ചികില്‍സ നല്‍കണമെന്ന് സുപ്രിംകോടതി

സ്വകാര്യ ആശുപത്രികള്‍ ദാരിദ്രരായ രോഗികള്‍ക്ക് സൗജന്യ ചികില്‍സ നല്‍കണമെന്ന് സുപ്രിംകോടതി
X


ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ ദാരിദ്രരായ രോഗികള്‍ക്ക് സൗജന്യ ചികില്‍സ നല്‍കണമെന്ന് നല്‍കണമെന്ന് സുപ്രിം കോടതി. സൗജന്യ നിരക്കില്‍ ഭൂമി നേടിയ ഡല്‍ഹിയിലെ ആശുപത്രികള്‍ പാവപ്പെട്ടവര്‍ക്കു സൗജന്യ ചികില്‍സ നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് സുപ്രിംകോടതി. മുമ്പുണ്ടായിരുന്ന ഡല്‍ഹി ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണ്  സുപ്രിം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.പാവപ്പെട്ടവര്‍ക്കു സൗജന്യ ചികില്‍സ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്ത് സ്വകാര്യ ആശുപത്രികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി വിധി.
ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ഇരുപത്തിയഞ്ചു ശതമാനം രോഗികള്‍ക്കും ഇന്‍ പേഷ്യന്റില്‍ പത്തു ശതമാനം രോഗികള്‍ക്കും സൗജന്യ ചികില്‍സ നല്‍കണമെന്നാണ് കോടതി നിര്‍ദേശം. ഉത്തരവു ലംഘിക്കുന്ന ആശുപത്രികളുടെ പാട്ടക്കരാര്‍ റദ്ദാക്കുമെന്ന് സുപ്രിം കോടതി മുന്നറിയിപ്പു നല്‍കി. സ്വകാര്യ ആശുപത്രികള്‍ ഉത്തരവു പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഡല്‍ഹി സര്‍ക്കാരിനോടു കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിശ്ചിത ഇടവേളകളില്‍ കോടതിക്കു റിപ്പോര്‍ട്ട് നല്‍കണം.
Next Story

RELATED STORIES

Share it