Alappuzha local

'സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നവരായി ഡോക്ടര്‍മാര്‍ മാറി'



മാരാരിക്കുളം: സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ റിക്രൂട്ടുമെന്റ് ചെയ്യുന്നവരായി മെഡിക്കല്‍ കോളജ് ആശുപത്രികളിലെ പല ഡോക്ടര്‍മാരും മാറുന്നുവെന്ന് മന്ത്രി ജി സുധാകരന്‍. കെ കെ കുമാരന്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് വളവനാട് ലക്ഷ്മി നാരായണ എജ്യൂക്കേഷന്‍ ട്രസ്റ്റ് നല്‍കുന്ന ആംബുലന്‍സ് ഏറ്റുവാങ്ങുകയായിരുന്നു മന്ത്രി. മെച്ചപ്പെട്ട ചികില്‍സാ സൗകര്യമുള്ള ആശുപത്രികളെ കുറിച്ച് ഡോക്ടര്‍മാര്‍ രോഗികളോട്പറയാറില്ല. പകരം സ്വകാര്യ ആശുപത്രികളെയാണ് ചൂണ്ടിക്കാണിക്കുന്നത്. രോഗത്തെ ചൂഷണം ചെയ്ത് കാശുണ്ടാക്കുന്ന പ്രവണത കൂടിവരികയാണ്. ആവശ്യമില്ലാത്ത പരിശോധനകള്‍ക്ക് ഭീമമായ തുകയാണ് രോഗികളില്‍ നിന്നും ഈടാക്കുന്നത്. വലിയ വരുമാനമുള്ള സമ്പന്നന്മാര്‍ക്കും കണക്കില്‍പെടാത്ത പണമുള്ളവര്‍ക്കും മാത്രമേ ഇന്നത്തെ ചികില്‍സ ചെലവ് വഹിക്കാനാവൂ. ഇത്രമാത്രം ദുരന്ത പൂര്‍ണമായ ചികില്‍സാ സംവിധാനമാണ് നമ്മുടേത്. മരണത്തേക്കാള്‍ ഭീകരമാണ് കുടുംബങ്ങളെ അനാഥത്വത്തിലേക്ക് നയിക്കുന്ന ചികില്‍സാചിലവ്. ആരോഗ്യമേഖലയില്‍ നാളുകളായി ആസൂത്രണമില്ല. സെമിനാറുകള്‍ മാത്രമാണ് നടന്നിരുന്നത്. ഈ അവസസ്ഥയ്ക്ക് മാറ്റം വരുത്താന്‍ എല്‍ ഡിഎഫ് സര്‍ക്കാര്‍ പരിശ്രമങ്ങള്‍ തുടങ്ങി. നാല് സുസ്ഥിര വികസന പദ്ധതികളില്‍ ഒന്ന് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടതാണ്. ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികില്‍സാസഹായ വിതരണവും മന്ത്രി നിര്‍വഹിച്ചു. പി ജെ കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു. ലക്ഷ്മി നാരായണ ട്രസ്റ്റ് ചെയര്‍മാന്‍ പ്രകാശ് സ്വാമി ആംബുലന്‍സിന്റെ താക്കോല്‍ മന്ത്രി ജി സുധാകരന് കൈമാറി.  ചാരിറ്റബിള്‍ ബോക്‌സിന്റെ ഉദ്ഘാടനം എആര്‍പിസി ചെയര്‍മാന്‍ സജി ചെറിയാന്‍ ക്ഷേത്രം സെക്രട്ടറി സജിക്ക് നല്‍കി നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it