kannur local

സ്വകാര്യബസ് തൊഴിലാളി പണിമുടക്ക് പിന്‍വലിച്ചു

കണ്ണൂര്‍: സ്വകാര്യബസ് തൊഴിലാളികള്‍ ഇന്നുമുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു.
തൊഴിലാളി യൂനിയന്‍ നേതാക്കളുമായും ബസ്സുടമകളുമായും ജില്ലാ ലേബര്‍ ഓഫിസര്‍ ടി വി സുരേന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്. തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ്  അനുവദിക്കാന്‍ ഉടമകള്‍ തയ്യാറായി.
നേരത്തെ ഇത് 19 ശതമാനമായിരുന്നു.    2017-18 വര്‍ഷത്തെ തൊഴിലാളികളുടെ ബോണസ് സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ നേരത്തെ രണ്ടുതവണ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ബസ്സുടമകളെ പ്രതിനിധീകരിച്ച് എം വി വല്‍സലന്‍, പി കെ പവിത്രന്‍, സി കെ രാജ്കുമാര്‍, കെ ഗംഗാധരന്‍, വി ജെ സെബാസ്റ്റ്യന്‍, പി കെ മോഹനന്‍ എന്നിവരും തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച് കെ പി സഹദേവന്‍, എം വി പ്രേമരാജന്‍, വി വി ശശീന്ദ്രന്‍, എം എ കരീം, എം വി പ്രേമരാജന്‍, കെ ജയരാജന്‍ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it