Pathanamthitta local

സ്റ്റേഷനിലെത്തുന്ന സ്ത്രീകളോട് സൗഹാര്‍ദപരമായി ഇടപെടണം

പത്തനംതിട്ട: കുടുംബ പ്രശ്‌നങ്ങളുമായി പോലീസ് സ്‌റ്റേഷനുകളില്‍ എത്തുന്ന സ്ത്രീകളോട് കൂടുതല്‍ സൗഹാര്‍ദപരമായ സമീപനം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു. പോലീസ് കുടുംബ പ്രശ്‌നങ്ങളുമായി എത്തുന്ന സ്ത്രീകളോട് സൗഹാര്‍ദപരമല്ലാത്ത രീതിയില്‍ പെരുമാറുന്നതായും ഇവരെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതായും ഉള്ള പരാതികളുടെ  അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നിര്‍ദേശം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 29 പരാതികള്‍ തീര്‍പ്പാക്കി. ആകെ 85 പരാതികളാണ് അദാലത്തിന്റെ പരിഗണനയ്ക്ക് എത്തിയത്. 16 പരാതികളില്‍ പോലീസില്‍ നിന്നും റിപോര്‍ട്ട് ആവശ്യപ്പെട്ടു. രണ്ട് പരാതികള്‍ കൗണ്‍സിലിങിനായി അയച്ചു. 36 പരാതികള്‍ അടുത്ത അദാലത്തിലേക്ക് പരിഗണിക്കുന്നതിനായി മാറ്റിവച്ചു. നാല് പരാതികളില്‍ റവന്യു ഡിവിഷണല്‍ ഓഫീസറുടെ റിപോര്‍ട്ട് തേടി. കമ്മീഷന്‍ അംഗങ്ങളായ ഷാഹിദ കമാല്‍, അഡ്വ.എം എസ് താര,  അഡ്വ.ഷിജി ശിവജി, ഡയറക്ടര്‍ വി കുര്യാക്കോസ്, ലീഗല്‍ പാനല്‍ ഉദ്യോഗസ്ഥരായ അഡ്വ.സീന, അഡ്വ.സുജാത, അഡ്വ.ദീപു പീതാംബരന്‍, അഡ്വ.എസ് സബീന, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ താഹിറ ബീവി, വനിത സെല്‍ ഉദ്യോഗസ്ഥരായ ആനിയമ്മ കോശി, സന്ധ്യ, എസിഡിഎസ് സൂപ്പര്‍വൈസര്‍ പി പി മഞ്ജു പങ്കെടുത്തു.
Next Story

RELATED STORIES

Share it