World

സ്റ്റീഫന്‍ ഹോക്കിങിന് യാത്രാമൊഴി

ലണ്ടന്‍: മാര്‍ച്ച് 14ന് അന്തരിച്ച വിഖ്യാത സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞന്‍ പ്രഫസര്‍ സ്റ്റീഫന്‍ ഹോക്കിങിന്റെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി. കാംബ്രിജിലെ സെന്റ് മേരീസ് ദേവാലയത്തിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. നൂറുകണക്കിനു പേര്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദേവാലയത്തിലെത്തി.
മകന്‍ റോബര്‍ട്ട് ഹോക്കിങ്, ശിഷ്യന്‍ ഫേ ഡൗകര്‍, ജ്യോതിശാസ്ത്രജ്ഞന്‍ മാര്‍ട്ടിന്‍ റീസ് തുടങ്ങിയവര്‍ ഹോക്കിങിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചു. ഹോക്കിങ് ഭൂമിയില്‍ ജീവിച്ച 76 വര്‍ഷത്തെ സൂചിപ്പിച്ച് സെന്റ് മേരീസ് ദേവാലയത്തിലെ പള്ളിമണി 76 തവണ ശബ്ദിച്ചു. ഹോക്കിങിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച ചലച്ചിത്രം തിയറി ഓഫ് എവരിതിങില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ എഡ്ഡീ റെഡ്‌മേയനാണ് സംസ്‌കാരച്ചടങ്ങിനിടെ ബൈബിള്‍ വചനങ്ങള്‍ ചൊല്ലിക്കൊടുത്തത്.
ഹോക്കിങ് ഗവേഷകനായി സേവനമനുഷ്ഠിച്ച കാംബ്രിജിലെ കായസ് കോളജില്‍ പൊതുദര്‍ശനത്തിനു വച്ചശേഷമായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം പള്ളിയില്‍ സംസ്‌കാരച്ചടങ്ങിനായെത്തിച്ചത്. ഹോക്കിങിനോടുള്ള ആദരസൂചകമായി കാംബ്രിജ് സര്‍വകലാശാലയിലെ വിവിധ കോളജുകളിലെ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടിയിരുന്നു.
Next Story

RELATED STORIES

Share it