malappuram local

സ്പിന്നിങ് മില്ലുകളിലെ ഇപിഎഫ് ഫണ്ട് തിരിമറി സിബിഐ അന്വേഷിക്കണമെന്ന്

മലപ്പുറം: കേരളത്തിലെ പൊതുമേഖയിലും സഹകരണ മേഖലയിലുമുള്ള 15 സ്പിന്നിങ് മില്ലുകളില്‍ 12 ലും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അടവാക്കാതെ 10 കോടിയോളം രൂപ തിരിമറി നടത്തിയത്  സംബന്ധിച്ചും  സ്വകാര്യ ഏജന്റുമാരെ ഇടനിലക്കാരാക്കി അന്തര്‍ സംസ്ഥാന തലത്തില്‍ ഉയര്‍ന്ന വിലക്ക് പോളിസ്റ്റര്‍, കൊട്ടണ്‍ എന്നിവ വാങ്ങിയതിലും  നടന്ന ക്രമക്കേടില്‍  സിബിഐ അന്വേഷണം നടത്തണമെന്ന് കേരള സ്റ്റേറ്റ് ടെക്‌സറ്റൈയില്‍ എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (എസ്ടിയു) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
യൂണിയന്‍ ഈ മേഖലയിലെ ഇപിഎഫ് തിരിമറി, ജീവനക്കാരുടെ ശമ്പള പരിക്ഷകരണം എന്നീ വിഷയങ്ങളില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കേരള ഹൈകോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്യുവാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ എസ് അനസ് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് താനൂര്‍, ഹംസ, സി അഷ്‌റഫ്, സിദ്ദീഖ്, പൊട്ടിപാറ, പി പി എ ജബ്ബാര്‍, ഒ ഗോപലകൃഷ്ണന്‍, സി വേലായുധന്‍, കെ മൊയ്തീന്‍കുട്ടി  സംസാരിച്ചു.
Next Story

RELATED STORIES

Share it