Blogs

സ്ത്രീധനത്തിന്റെ പേരില്‍ നിശ്ചയിച്ച വിവാഹം വേണ്ടെന്ന് വെച്ചതായി യുവതിയുടെ എഫ്ബി പോസ്റ്റ്

സ്ത്രീധനത്തിന്റെ പേരില്‍ നിശ്ചയിച്ച വിവാഹം വേണ്ടെന്ന് വെച്ചതായി യുവതിയുടെ എഫ്ബി പോസ്റ്റ്
X
dowry
കാലം പുരോഗമിച്ചെന്ന് പറയുമ്പോഴും സ്ത്രീധനമില്ലാതെ ജീവിത പങ്കാളിയെ സ്വീകരിക്കാന്‍ മടിക്കുന്നവരോട് പെണ്‍കുട്ടികള്‍ പറയുന്നു 'താന്‍ പോയി പണി നോക്കടോ' എന്ന്. സ്ത്രീധന വിരുധ പ്രസംഗങ്ങളും, പരിപാടികളും നാട്ടില്‍ പൊടിപ്പൊടിക്കുമ്പോഴും സ്ത്രീധനമെന്ന വില്ലന്‍ മതഭേദമന്യെ ഭൂരിഭാഗം വീടുകളിലും ഇപ്പോഴും വാഴുന്നു എന്നുവേണം കരുതാന്‍. കാരണം പത്രക്കോളങ്ങളില്‍ എപ്പോഴും മുടങ്ങാതെ സ്ത്രീധന പീഡനം മൂലം കൊല്ലപ്പെടുന്ന സ്ത്രീകളുടെ വാര്‍ത്തകളുണ്ടാകും.

ജീവിതം പാതി വഴിയിലെത്തി വേണമോ ഇത്തരക്കാര്‍ക്കെതിരെ നമുക്കൊരു നിലപാടെടുക്കാനെന്നാണ് ഇപ്പോള്‍ സ്ത്രീകള്‍ ചോദിക്കേണ്ടത്. അതെ ജീവിതം തുടങ്ങും മുമ്പെ നിശ്ചയിച്ച കല്യാണം സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരില്‍ ഒരു സ്ത്രീ വേണ്ടെന്ന് വെച്ചിരിക്കുകയാണ്.

ഫേസ്ബുക്കിലൂടെയാണ് കൂട്ടുകാരെ ആരും വിവാഹ തിയ്യതി ചോദിക്കരുതെന്നും നിശ്ചയം വരെ പെണ്ണിനെ മതിയെന്നും ശേഷം അഞ്ചുലക്ഷം രൂപയും അമ്പത് പവനും വേണമെന്ന് പറഞ്ഞ വാക്കിന് വ്യവസ്ഥയില്ലാത്തവനെ താന്‍ വേണ്ടെന്ന് വെച്ചതായും ഒരു യുവതി അറിയിച്ചിരിക്കുന്നത്. തൃശ്ശൂര്‍ സ്വദേശിനിയായ രമ്യാ രാമചന്ദ്രന്‍ എന്ന യുവതിയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് ഫേസ്ബുക്കില്‍ കമന്റിട്ടിരിക്കുന്നത്. ഡിസംബര്‍ 3ന് വന്ന ഈ പോസ്റ്റിന് അഞ്ഞൂറിലധികം ഷെയറും ഇതുവരെ ലഭിച്ചിട്ടുണ്ട്. കൂടാതെ സോഷ്യല്‍മീഡിയയിലും യുവതിയുടെ പോസ്റ്റ് ചര്‍ച്ചയായിരിക്കുകയാണ്.പോസ്റ്റ് താഴെ,
''കൂട്ടുകാരെ,
വിവാഹദിനം എന്നാണെന്ന് ചോദിക്കുന്നവര്ക്ക് ഒരറിയിപ്പ് . നിശ്ചയത്തിനു മുന്പ് വരെ എന്നെ മാത്രം മതിയെന്നു പറഞ്ഞ കുടുംബം നിശ്ചയത്തിനു ശേഷം 50 പവനും 5 ലക്ഷം രൂപയും റലാമിറ ചെയ്ഹു . ഞാന്‍ കടുത്ത സ്ത്രീധന വിരോധി ആയതിനാലും . വാക്കിനു വ്യാവസ്ഥ ഇല്ലാത്ത ഒരാളെയും കുടുംബത്തെയും ഇത്രേം കാശ് കൊടുത്ത് വാങ്ങിക്കുന്നത് നഷ്ടം ആണെന്ന് വിശ്വസിക്കുന്നത് കൊണ്ടും, ഈ വിവാഹം വേണ്ട എന്ന് വക്കുകയാണ്. നന്ദി .
Remya'


കൂട്ടുകാരെ,
വിവാഹദിനം എന്നാണെന്ന് ചോദിക്കുന്നവര്ക്ക് ഒരറിയിപ്പ് . നിശ്ചയത്തിനു മുന്പ് വരെ എന്നെ മാത്രം മതിയെന്നു പ...

Posted by Remya Ramachandran on Wednesday, December 2, 2015


Next Story

RELATED STORIES

Share it