സ്ത്രീകള്‍ സാമൂഹികമായി ഇടപെടണം: ജസ്റ്റിസ് ഫാത്തിമ ബീവി
BY fousiya sidheek24 May 2017 6:51 AM GMT
fousiya sidheek24 May 2017 6:51 AM GMT
പത്തനംതിട്ട: സമകാലീന പ്രശ്നങ്ങളില്‍ സാമൂഹിക പ്രതിബന്ധതയുള്ളവരായി ഇന്നത്തെ സ്ത്രീകള്‍ മാറണമെന്ന് സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഫാത്വിമ ബീവി അഭിപ്രായപ്പെട്ടു. വനിതാ സാഹിതി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫാത്തിമാ ബീവിയേ പൊന്നാടയണിയിച്ച് ആദരിച്ചപ്പോഴാണ് സ്ത്രീകള്‍ സാമൂഹിക പ്രതിബന്ധയുള്ളവരായി മാറണമെന്ന് ജസ്റ്റിസ് പറഞ്ഞത്. നവതിയുടെ നിറവില്‍ ആഘോഷമൊന്നുമില്ലാതെ കഴിയുന്ന ഫാത്തിമാ ബീവിയുടെ പത്തനംതിട്ടയിലുള്ള അണ്ണാ വീട്ടില്‍ ചെന്നാണ് വനിത സാഹിതി പ്രവര്‍ത്തകര്‍ ആദരിച്ചത്. അരമണിക്കൂറോളും പ്രവര്‍ത്തകരുമായി സാമൂഹിക പ്രശനങ്ങള്‍ ചര്‍ച്ച ചെയ്തു . സാഹിതി സെക്രട്ടറി രാമേശ്വരി അമ്മ, പ്രസിഡന്റ് മല്ലികാ സോമന് പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ. മറിയാമ്മ തോമസ്, ഡോ :ഉഷാ പുതുമന, സദാനന്തി രാജപ്പന്, ചെല്ലമ്മ ,സുമതി ഗോപിനാഥ്, റോസമ്മ ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഫാത്തിമാ ബീവിയെ വീട്ടിലെത്തി ആദരിച്ചത്.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT