സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം: ഹരജികള്‍ ഒരുമിച്ച് പരിഗണിക്കും

കൊച്ചി: സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സമിതി വേണമെന്ന് ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യൂസിസി) സമര്‍പ്പിച്ച രണ്ടു ഹരജികള്‍ ഹൈക്കോടതി ഒരുമിച്ചു പരിഗണിക്കും. സിനിമാ സംബന്ധിയായ എല്ലാ സംഘടനകളിലും പ്രത്യേകം സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയും സിനിമാതാരങ്ങളുടെ സംഘടനയായ എഎംഎംഎയെ എതിര്‍കക്ഷിയാക്കി സമര്‍പ്പിച്ച ഹരജിയുമാണ് കോടതി ഒരുമിച്ചു പരിഗണിക്കുക. സിനിമാ മേഖലയിലെ മറ്റു സംഘടനകള്‍ കൂടിയുണ്ടാവാതെ സംവിധാനം ഫലപ്രദമല്ലെന്നാണ് എഎംഎംഎ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ഹരജികളെല്ലാം ഒരുമിച്ചു പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.
പകരം വീടും സ്ഥലവും വേണ്ടെന്ന നിലപാടില്‍ ഉറച്ച് പ്രീത ഷാജി
കൊച്ചി: സുഹൃത്തിന് ബാങ്ക് വായ്പ ലഭ്യമാക്കുന്നതി—നായി ജാമ്യം നിന്നതിന്റെ പേരില്‍ ജപ്തി ചെയ്ത ഭൂമിയില്‍ നിന്ന് പത്തടിപ്പാലം സ്വദേശിനി പ്രീത ഷാജിയുടെ കുടുംബത്തെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ഐസക് നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫിസിലായിരുന്നു ചര്‍ച്ച. വീട് ഒഴിഞ്ഞുകൊടുക്കണമെന്നും ഇതിനു പകരമായി ആലങ്ങാട്ട് എട്ട് സെന്റ് സ്ഥലവും വീടും നല്‍കാമെന്നും അറിയിച്ചെങ്കിലും ഷാജിയും പ്രീതയും ഇത് അംഗീകരിച്ചില്ല.
നിലവിലുള്ള തങ്ങളുടെ വീട്ടില്‍ നിന്ന് ഇറങ്ങില്ലെന്നും കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്കില്ലെന്നും കുടുംബം അറിയിച്ചതോടെ ചര്‍ച്ച ഫലം കാണാതെ പിരിയുകയായിരുന്നു. നിലവില്‍ വീടിനു മുന്നില്‍ ചിതയൊരുക്കി നടത്തുന്ന സമരം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രീത വ്യക്തമാക്കി. 1994ല്‍ ഒരു സുഹൃത്തിന് രണ്ടു ലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരിലാണ് ജപ്തി നടപടി.



Next Story

RELATED STORIES

Share it