kozhikode local

സ്ത്രീകള്‍ക്കതിരേയുള്ള അതിക്രമം തടയല്‍: കമ്മിറ്റികള്‍ വിദ്യാഭ്യാസവകുപ്പിന് അന്യം

കെ വി ഷാജി സമത

കോഴിക്കോട്: തൊഴിലിടങ്ങളില്‍ സ്്ത്രീകള്‍ക്കു നേരെയുണ്ടാവുന്ന അതിക്രമങ്ങള്‍ തടയുന്നതിന്  പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന സുപ്രിംകോടതി നിര്‍ദേശം പാഴാവുന്നു. വിദ്യാഭ്യാസ വകുപ്പില്‍ ഇതുവരെയിത് നടപ്പായില്ല. കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ സിഎംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എ ചന്ദ്രഹാസന്്് ലഭിച്ച വിവരാവകാശ രേഖകളിലാണ്് ഇക്കാര്യം വ്യക്തമാക്കുന്നത്.
10ല്‍ കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും  പ്രത്യേക നിയമം നിര്‍മിക്കണമെന്നുമാണ് വിശാഖാ കേസില്‍ സുപ്രിംകോടതി നിര്‍ദേശം. മാര്‍ഗ നിര്‍ദേശങ്ങളും ഉത്തരവിനോടൊപ്പം പുറപ്പെടുവിച്ചു. കോടതി ഉത്തരവ് നടപ്പാക്കാന്‍ കേരളത്തിലെ ഒട്ടു മിക്ക സ്ഥാപനങ്ങളും തയ്യാറായില്ല. 2000ല്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ജീവനക്കാരി പി ഇ ഉഷ  വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. തുടര്‍ന്ന്്് യൂനിവേഴ്‌സിറ്റികളില്‍  കമ്മിറ്റികള്‍ രൂപീകരിക്കപ്പെട്ടു.
2010 ഒക്ടോബര്‍ 6ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍  കമ്മിറ്റികള്‍ നിര്‍ബന്ധമായും രൂപീകരിക്കണമെന്ന് നിര്‍ദേശിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും സര്‍ക്കുലര്‍ അയച്ചു.   കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന് നിര്‍ദേശിച്ച് വിദ്യാഭ്യാസ വകുപ്പും സാമൂഹിക നീതി വകുപ്പും സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചു. ഈ നിര്‍ദേശങ്ങളൊന്നും വിദ്യാഭ്യാസ വകുപ്പിന് ബാധകമല്ലെന്നാണ് ചന്ദ്രഹാസനു ലഭിച്ച മറുപടി. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരാഴ്ചക്കകം കമ്മിറ്റികള്‍ രൂപീകരിച്ച് വിശദാംശങ്ങള്‍ ഇ-മെയിലായി അറിയിക്കണമെന്ന്് 2017ല്‍ വിദ്യാഭ്യാസ വകുപ്പ്് വീണ്ടും ഉത്തരവിട്ടു.  കമ്മിറ്റികള്‍ രൂപീകരിച്ചതിന്റെ ഒരു വിവരവും ഓഫിസില്‍ ഇല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസ് അറിയിച്ചു. കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടോ എന്ന വിവരവും വിശദാംശങ്ങളും ചന്ദ്രഹാസന് നേരിട്ട് ലഭ്യമാക്കണമെന്ന്് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുമുണ്ട്്.
2017 മാര്‍ച്ച്് 18ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍  ഒരാഴ്ചക്കകം കമ്മറ്റി രൂപീകരിച്ച് വിവരം  അറിയിക്കാന്‍ ആവശ്യപ്പെട്ടു. ഈ ഉത്തരവും സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ അവഗണിച്ചു. കോടതി  നിര്‍ദേശത്തെ പിന്‍പറ്റിയാണ് വൈകിയാണെങ്കിലും നിയമസഭ നിയമം നിര്‍മിച്ചത്. ഈ നിര്‍ദേശങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നാണ്‌കേരളത്തിലെ വിദ്യാലയങ്ങള്‍ പറയാതെ പറയുന്നത്.

2010 ഒക്ടോബര്‍ 6ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍, വിദ്യാലയങ്ങളില്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടില്ലെന്നു ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും  കമ്മിറ്റികള്‍ രണ്ടുമാസത്തിലൊരിക്കല്‍ യോഗം ചേരുന്നുണ്ടെന്ന്്്് ബന്ധപ്പെട്ട മേലുദ്യാഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it