'സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ സര്‍ക്കാരുകള്‍ പരാജയം'

തിരുവനന്തപുരം: സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാണെന്നു മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഷമീന ഷഫീഖ്.
മഹിളാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷമീന. സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യമായി ഇന്ത്യ. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങ ള്‍ക്കെതിരേ പ്രതികരിക്കാനോ, ശക്തമായ നടപടി സ്വീകരിക്കാനോ പ്രധാനമന്ത്രി തയ്യാറാവുന്നില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇതാണ് അവസ്ഥ. കൊച്ചുകുഞ്ഞിനെ ബലാല്‍സംഗം ചെയ്തു കൊന്ന ഉത്തര്‍പ്രദേശില്‍ ആ സംഭവത്തി ല്‍ അപലപിക്കാന്‍ പോലും അവിടത്തെ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ബിജെപിയുടെ നയം ഇതില്‍ നിന്നും മനസ്സിലാവും. ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് ഉണ്ടാവുന്ന വിലക്കയറ്റം കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നു. കേരളത്തിലെ സ ര്‍ക്കാരും സ്ത്രീസുരക്ഷ ഒരുക്കുന്നതില്‍ ഗുരുതരവീഴ്ചയാണ് വരുത്തുന്നത്. കേരളത്തിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളായ പുരുഷ ന്‍മാരുടെ മദ്യാസക്തിക്കും അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനും പരിഹാരം കണ്ടെത്താ ന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. റേഷനിങ് സംവിധാനം മെച്ചപ്പെടുത്തണമെ ന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജന്മി, കുടിയാന്‍ ബന്ധം പോലെയാണ് നരേന്ദ്രമോദി സംസ്ഥാനങ്ങളോട് പെരുമാറുന്നതെന്നു കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. കേരളത്തില്‍ നിന്നുള്ള നിവേദന സംഘത്തിന്റെ പ്രധാനാവശ്യങ്ങളെ പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. സംസ്ഥാനങ്ങള്‍ കുടികെടപ്പ് അവകാശം ചോദിക്കാ ന്‍ ചെന്നത് പോലെയാണ് പ്രധാനമന്ത്രി പെരുമാറിയത്. കേരളത്തില്‍ നിന്നു ബിജെപിക്ക് വോട്ടില്ലാത്തതിനാല്‍ റേഷനില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. റേഷനില്ലാത്തതിന്റെ ദുരിതം അനുഭവിക്കുന്നത് വീട്ടമ്മമാരാണ്. കേരളത്തിന്റെയും കൂടി നികുതി കൊണ്ടാണ് മോദി രാജ്യം ഭരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും എം എം ഹസന്‍ പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി തമ്പനൂര്‍ രവി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, ദേശീയ ജനറല്‍ സെക്രട്ടറി ഫാത്തിമ റോസ്‌ന പങ്കെടുത്തു.
Next Story

RELATED STORIES

Share it