Flash News

സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിയും വധഭീഷണിയും; വിദ്യാര്‍ത്ഥിനി പരാതി നല്‍കി

സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിയും വധഭീഷണിയും; വിദ്യാര്‍ത്ഥിനി പരാതി നല്‍കി
X

തിരൂര്‍: മഹാരാജാസ് കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോളജുമായി യാതൊരു ബന്ധവുമില്ലാത്ത വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ ഉപയോഗിച്ച് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും വധഭീഷണി മുഴക്കുകയും അശ്ലീലം വിളിക്കുകയും ചെയ്തതിനെതിരെ വിദ്യാര്‍ത്ഥിനി തിരൂര്‍ ഡിവൈഎസ്പി, കേന്ദ്രസംസ്ഥാന വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പ്രചരിച്ചതിനെ തുടര്‍ന്ന് സമൂഹമധ്യേ കുറ്റവാളിയായി ചിത്രീകരിക്കപ്പെടുകയും വധഭീഷണി നിലനില്‍ക്കുകയും ചെയ്യുന്നുണ്ടെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.  തിരൂര്‍ പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it