Cricket

സെലക്ടര്‍മാരുടെ ശ്രദ്ധയ്ക്ക്; ഗംഭീര്‍ കരുത്തില്‍ ഡല്‍ഹി ലീഡിലേക്ക്

സെലക്ടര്‍മാരുടെ ശ്രദ്ധയ്ക്ക്; ഗംഭീര്‍ കരുത്തില്‍ ഡല്‍ഹി ലീഡിലേക്ക്
X

പൂനെ: രഞ്ജി ട്രോഫിയിലെ സെമി പോരാട്ടത്തില്‍ ബംഗാളിനെതിരേ ഡല്‍ഹിക്ക് മേല്‍ക്കൈ. ഒന്നാം ഇന്നിങ്‌സില്‍ ബംഗാള്‍ ഉയര്‍ത്തിയ 286 റണ്‍സിന് മറുപടിക്കിറങ്ങിയ ഡല്‍ഹി രണ്ടാം ദിനം കളി പിരിയുമ്പോള്‍ മൂന്ന് വിക്കറ്റിന് 271 എന്ന മികച്ച നിലയിലാണുള്ളത്. ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ ബംഗാൡനേക്കാള്‍ 15 റണ്‍സ് മാത്രം പിന്നിലാണ് ഡല്‍ഹിയുള്ളത്. സെഞ്ച്വറി നേടിയ ഗൗതം ഗംഭീറിന്റെയും (127), കുണാല്‍ ചന്ദേലയുടേയും (113) ബാറ്റിങാണ് ഡല്‍ഹിക്ക് കരുത്തായത്. 216 പന്തുകള്‍ നേരിട്ട് 21 ഫോറുകള്‍ പറത്തിയാണ് ഗംഭീറിന്റെ സെഞ്ച്വറി പ്രകടനം. 192 പന്തുകള്‍ നേരിട്ട് 18 ഫോറും ഒരു സിക്‌സറും ഉള്‍പ്പെട്ടതാണ് ചന്ദേലയുടെ ഇന്നിങ്‌സ്.നിധീഷ് റാണ (11) പുറത്താവാതെ ക്രീസിലുണ്ട്. ബംഗാളിന് വേണ്ടി അശോക് ഡിന്‍ഡ്, മുഹമ്മദ് ഷമി, ബി അമിത് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.മറ്റൊരു മല്‍സരത്തില്‍ തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം കര്‍ണാടക ലീഡ് നേടി. വിദര്‍ഭയുടെ 185 എന്ന സ്‌കോറിന് മറുപടിക്കിറങ്ങിയ കര്‍ണാടക രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ട് വിക്കറ്റിന് 294 റണ്‍സെന്ന മികച്ച നിലയിലാണ്. നിലവില്‍ 109 റണ്‍സിന്റെ ലീഡാണ് കര്‍ണാടകയ്ക്കുള്ളത്. അപരാജിത സെഞ്ച്വറി നേടിയ കരുണ്‍ നായരുടെ (148) ബാറ്റിങാണ് കര്‍ണാടയ്ക്ക് തുണയായത്. സി എം ഗൗതം (73) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. വിദര്‍ഭയ്ക്ക് വേണ്ടി ആര്‍ എന്‍ ഗുര്‍ബാനി അഞ്ച് വിക്കറ്റ് വീഴ്ത്തി തിളങ്ങി.
Next Story

RELATED STORIES

Share it