Cricket

സെഞ്ച്വറിയോടെ കോഹ്‌ലി നയിച്ചു; ആഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യക്ക് ചരിത്ര ജയം

സെഞ്ച്വറിയോടെ കോഹ്‌ലി നയിച്ചു; ആഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യക്ക് ചരിത്ര ജയം
X

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ചരിത്ര ജയം കൊയ്ത് കോഹ്‌ലിപ്പട. ആതിഥേയരെ ആറ് വിക്കറ്റിന് വീഴ്ത്തിയാണ് കോഹ്‌ലിയും സംഘവും ഡര്‍ബനില്‍ ചരിത്രം രചിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ പടുത്തുയര്‍ത്തിയ 269 റണ്‍സിനെ 45.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെയും (112) അര്‍ധ സെഞ്ച്വറി നേടിയ അജിന്‍ക്യ രഹാനെയുടെയും (79) ബാറ്റിങാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. 119 പന്തുകള്‍ നേരിട്ട് 10 ബൗണ്ടറികള്‍ ഉള്‍പ്പെടെയായിരുന്നു കോഹ്‌ലിയുടെ സെഞ്ച്വറി. ശിഖര്‍ ധവാന്‍ 35 റണ്‍സും രോഹിത് ശര്‍മ 20 റണ്‍സെടുത്തും പുറത്തായി. ആദ്യമായാണ് ഇന്ത്യ ഡര്‍ബന്‍ മൈതാനത്ത് വിജയിക്കുന്നത്.
നേരത്തെ ദക്ഷിണാഫ്രിക്കയുടെ മുന്‍നിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കിയെങ്കിലും തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ഫഫ് ഡുപ്ലെസിസിന്റെ (120) ബാറ്റിങാണ് ആതിഥേയര്‍ക്ക് കരുത്തായത്. ക്രിസ് മോറിസ് (37), ക്വിന്റന്‍ ഡീകോക്ക് (34) ആന്‍ഡിലി ഫെലുക്കുവായോ (27*) എന്നിവരും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങി. ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ യുസ്‌വേന്ദ്ര ചാഹല്‍ രണ്ടും ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂംറ എന്നിവര്‍ ഓരോ വിക്കറ്റും അക്കൗണ്ടിലാക്കി.
Next Story

RELATED STORIES

Share it