സെക്രട്ടേറിയറ്റിലെ മരത്തില്‍ കയറി യുവതിയുടെ ആത്മഹത്യാഭീഷണി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തില്‍ കയറി യുവതി ആത്മഹത്യാ ഭീഷണി മുഴക്കി. ഇന്നലെ പുലര്‍ച്ചെയാണ് കണ്ണൂര്‍ സ്വദേശി വീണാ മണി ആല്‍മരത്തില്‍ കയറി ഭീഷണി മുഴക്കിയത്.
യുവതിയെ അനുനയിപ്പിക്കാന്‍ പോലിസ് ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് താഴെയിറക്കിയത്. കണ്ണൂര്‍ ഇരിക്കൂര്‍ പോലിസ് സ്‌റ്റേഷനിലെ തനിക്കെതിരേയുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ തിരുവനന്തപുരത്ത് സമരം ചെയ്യുന്നത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് യുവതി മരത്തില്‍ കയറിപ്പറ്റിയതെന്ന് കരുതുന്നു. 24 മണിക്കൂറും സിസിടിവി നിരീക്ഷണത്തിലുള്ള സെക്രട്ടേറിയറ്റ് പരിസരത്തെ വൃക്ഷത്തില്‍ യുവതി കയറിപ്പറ്റിയത് സുരക്ഷാ വീഴ്ചയാണെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. രാവിലെ ആറു മണിയോടെ വഴിയാത്രക്കാരാണ് ഇക്കാര്യം പോലിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടനെ കന്റോ ണ്‍മെന്റ് പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ഏഴരയോടെ ബലം പ്രയോഗിച്ച് യുവതിയെ താഴെയിറക്കുകയായിരുന്നു.
കണ്ണൂരിലെ ഇരിക്കൂര്‍ പോലിസ് സ്‌റ്റേഷനില്‍ 2014ല്‍ താന്‍ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചിരുന്നുവെന്നും പോലിസ് അത് നശിപ്പിച്ചതിനെ ചോദ്യം ചെയ്തതാണ് തനിക്കെതിരേ കേസെടുക്കാന്‍ കാരണമെന്നും യുവതി പറയുന്നു. തന്നോട് അപമര്യാദയായി പെരുമാറിയ എസ്‌ഐക്കെതിരേ നടപടിയെടുക്കണമെന്നും യുവതി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it