Flash News

സെക്യൂരിറ്റിക്കാരനെ പൂട്ടിയിട്ട സംഭവം : ജില്ലാ പോലിസ് മേധാവിക്ക് നോട്ടീസ്‌



കൊച്ചി:  സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ഹര്‍ത്താല്‍ ദിവസം വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ ഓഫിസില്‍ പൂട്ടിയിട്ട സംഭവം അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ എറണാകുളം ജില്ലാ പോലിസ് മേധാവിയെ ചുമതലപ്പെടുത്തി. സംഭവത്തെക്കുറിച്ച് അനേ്വഷിച്ച് രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് പോലിസ് മേധാവിക്ക് നോട്ടീസയച്ചു.കഴിഞ്ഞദിവസം നടന്ന ഹര്‍ത്താലിനോടനുബന്ധിച്ചാണ് സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ സെക്യൂരിറ്റി ജീവനക്കാരനോട് ക്രൂരത കാട്ടിയത്. ചൊവ്വാഴ്ച ഹര്‍ത്താലായിരുന്നതിനാല്‍ തിങ്കളാഴ്ച വൈകുന്നേരം ജോലിയില്‍ പ്രവേശിച്ച തന്നോട് ബുധനാഴ്ച രാവിലെ മാത്രമെ ഇവിടെ നിന്നും പുറത്തിറങ്ങാന്‍ പറ്റൂവെന്ന് സ്ഥാപനത്തിലെ ബന്ധപ്പെട്ടവര്‍ നിര്‍ദേശിച്ചിരുന്നുവെന്ന്് സെക്യൂരിറ്റി ജീവനക്കാരന്‍ ശശി പറഞ്ഞു.തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി സ്ഥാപനവുമായി ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തി 11 മണിയോടെ സെക്യൂരിറ്റി ജീവനക്കാരനെ മോചിപ്പിച്ചു. സാധാരണ ഞായറാഴ്ചകളിലും ഇതേ രീതി തന്നെയാണ് പിന്തുടരുന്നതെന്നാണ് അറിയുന്നത്. എന്നാല്‍, സ്ഥാപനത്തിന്റെ താക്കോല്‍ കൂട്ടം സെക്യൂരിറ്റി ജീവനക്കാരനെ ഏല്‍പിച്ചിരുന്നുവെന്നും ആവശ്യമുണ്ടെങ്കില്‍ പുറത്തിറങ്ങാമെന്ന് പറഞ്ഞിരുന്നുവെന്നുമാണ് സ്ഥാപന നടത്തിപ്പുകാര്‍ പറഞ്ഞത്.
Next Story

RELATED STORIES

Share it