സൂപ്പര്‍മാര്‍ക്കറ്റ് കത്തിനശിച്ചു
BY kasim kzm5 May 2018 3:52 AM GMT
kasim kzm5 May 2018 3:52 AM GMT
പത്തനത്താണി: പുത്തനത്താണിയില്‍ വന്‍ തീപിടുത്തം. സൂപ്പര്‍മാര്‍ക്കറ്റ് കത്തിനശിച്ചു.കോഴിക്കോട് റോഡിലെ മങ്ങാടന്‍ സൂപ്പര്‍മാര്‍ക്കറ്റാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം.
ഷോപ്പിലെ സാധനങ്ങളും മറ്റും പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. തിരൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നെത്തിയ നാലു യൂനിറ്റ് ഫയര്‍ഫോഴ്‌സിന്റെയും പോലിസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രാവിലെ എട്ടോടെയാണ് തീ പൂര്‍ണ്ണമായും അണക്കാനായത്. അപ്പോഴേക്കും ഷോപ്പ് പൂര്‍ണ്ണമായും കത്തി ചാമ്പലായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കോട്ടക്കല്‍ പറമ്പിലങ്ങാടി സ്വദേശി മങ്ങാടന്‍ മൊയ്തീന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഉടമ കല്‍പ്പകഞ്ചേരി പോലിസില്‍ പരാതി നല്‍കി. ഒന്നരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു.കെഎസ്ഇബി അധികൃതര്‍ സ്ഥാപനത്തിലെത്തി പരിശോധന നടത്തി.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT