palakkad local

സുഹ്‌റയുടെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരത്തിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും

പട്ടാമ്പി: പട്ടാമ്പി താലൂക്കില്‍ കലക്ടറുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. പട്ടാമ്പി നഗരസഭാ ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. അദാലത്തില്‍ ജില്ലാ കലക്ടര്‍ പി സുരേഷ്ബാബു, ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പട്ടാമ്പിയില്‍ നടന്ന എക്‌സിബിഷനിലെ മരണക്കിണര്‍ അപകടത്തില്‍ മരിച്ച വല്ലപ്പുഴ സ്വദേശി സുഹ്‌റയുടെ മക്കളും, മാതാപിതാക്കളും പരാതിയുമായി അദാലത്തിലെത്തിയിരുന്നു. സുഹ്‌റയുടെ പേര് വല്ലപ്പുഴ പഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. സുഹ്‌റയുടെ മരണത്തെത്തുടര്‍ന്ന് ഇത് മക്കളുടെ പേരിലേക്ക് മാറ്റി നല്‍കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം പരിശോധിച്ച് വേണ്ട നടപടിയെടുക്കാന്‍ വല്ലപ്പുഴ വില്ലേജ് ഓഫിസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. അപകടത്തില്‍ മരിച്ച സുഹ്‌റയുടെ വീട്ടുകാര്‍ക്കുള്ള നഷ്ടപരിഹാരത്തിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു. 138 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. പരിസ്ഥിതി സംരക്ഷണം, അനധികൃത ക്വാറിക്രഷര്‍ പ്രവര്‍ത്തനം, റേഷന്‍കാര്‍ഡ് മുന്‍ഗണന പട്ടികയിലെ ക്രമക്കേട്, ഭാരതപ്പുഴ സംരക്ഷണം, താലൂക്കാശുപത്രിയില്‍ ആംബുലന്‍സ് ഇല്ലാത്ത പ്രശ്‌നം, പട്ടാമ്പി നഗരത്തില്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ അദാലത്തില്‍ ലഭിച്ചു.
പരാതികളില്‍ 15 ദിവസത്തിനകം തീര്‍പ്പുകല്‍പ്പിക്കാനോ, ഇതുമായി ബന്ധപ്പെട്ട മറുപടി നല്‍കാനാണോ ആണ് വകുപ്പധികൃതര്‍ക്ക് കളക്ടര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. മുഴുവന്‍ വകുപ്പുകളും പ്രത്യേക കൗണ്ടറുകളിലൂടെ പൊതുജനങ്ങളുടെ പരാതി സ്വീകരിച്ചു.  മുമ്പ് ഓണ്‍ലൈന്‍ വഴി പരാതി സമര്‍പ്പിക്കാത്തവര്‍ക്ക് പരാതി നല്‍കാനും അദാലത്തില്‍ അവസരമൊരുക്കിയിരുന്നു. റവന്യൂ, ഫുഡ് ആന്റ് സേഫ്റ്റി, മൃഗസംരക്ഷണം, ലാന്റ് ട്രിബ്യൂണ ല്‍, എക്‌സൈസ്, പോലിസ്, മോട്ടോര്‍വകുപ്പ്, തദ്ദേശസ്വയംഭരണം, സിവില്‍സപ്ലൈസ്, വനംവകുപ്പ് തുടങ്ങി എല്ലാ വകുപ്പുകള്‍ക്കും അദാലത്തി ല്‍ പ്രത്യേകം കൗണ്ടറുകള്‍ തുറന്നിരുന്നു.
Next Story

RELATED STORIES

Share it