Athletics

സുവര്‍ണം സുന്ദരം ഇന്ത്യ

സുവര്‍ണം സുന്ദരം ഇന്ത്യ
X

ഗോള്‍ഡ് കോസ്റ്റ്: ഗോള്‍ഡന്‍ സണ്‍ഡേയ്ക്ക് ശേഷം ഇന്നലെയും ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യന്‍ തേരോട്ടം. സൂപ്പര്‍ ഷൂട്ടര്‍ ജിത്തു റായിലൂടെ ആദ്യ സ്വര്‍ണം കരസ്ഥമാക്കിയ ഇന്ത്യ പുരുഷ ടേബിള്‍ ടെന്നിസിലും മിക്‌സഡ് ടീം ബാഡ്മിന്റണ്‍ ഇനത്തിലും സ്വര്‍ണ കൊയ്താണ് നാലാം ദിനം അവസാനിപ്പിച്ചത.് ഷൂട്ടിങില്‍ ഇന്ത്യയുടെ മെഹുതി ഘോഷിന് അവസാന ഷൂട്ടില്‍ സ്വര്‍ണം നഷ്ടമായപ്പോള്‍ ഈ ഇനത്തില്‍ അപൂര്‍വി ചന്ദേലയ്ക്ക് വെങ്കലവും ലഭിച്ചു. ഭാരോദ്വഹനത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ ടീമില്‍ ഇന്നലെ പര്‍ദീപ് സിങ് വെള്ളിയും നേടി. അഞ്ചാം ദിനം അവസാനിക്കുമ്പോള്‍ 10 സ്വര്‍ണവുമായി ഇന്ത്യ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 9 സ്വര്‍ണവുമായി ആസ്‌ത്രേലിയ ബഹുദൂരം മുന്നിലെത്തിയപ്പോള്‍ 22 സ്വര്‍ണവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുണ്ട്.

ബാഡ്മിന്റണില്‍ ചരിത്രം

2006ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് മുതല്‍ ബാഡ്മിന്റ്ണ്‍ മിക്‌സഡ് ടീം ഇനത്തില്‍ കുത്തകയാക്കി വച്ചിരുന്ന മലേസ്യയെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ടീം സ്വര്‍ണം നേടിയത്. സൂപ്പര്‍ താരം കിഡംബി ശ്രീകാന്തും സൈന നെഹ്‌വാളും  ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായി. ആദ്യ മല്‍സരത്തില്‍ അശ്വനി പൊന്നപ്പയും സാത്വിക് സായ് രാജും ചേര്‍ന്ന് ഇന്ത്യയക്ക് വിജയം നല്‍കിയപ്പോള്‍ രണ്ടാം മല്‍സരത്തില്‍ ലീ ചോങ് വെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (21 -17,11 -14) പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് രണ്ടാം ജയം അക്കൗണ്ടിലാക്കിയത്. മൂന്നാം മല്‍സരത്തില്‍ ഇന്ത്യന്‍ ജോടികളായ സാത്വികും ചിരാഗ് ഷെട്ടിയും പരാജയപ്പെട്ടതോടെ ഇന്ത്യക്ക് സമ്മര്‍ദ്ദമായി. തുടര്‍ന്ന ്‌കോര്‍ട്ടിലിറങ്ങിയ സൈന മലേസ്യയുടെ സോണിയ ചേഹിന്റെ പോരാട്ടത്തെ അതിജീവിച്ച് 21-19, 19-21, 21-9ന് മുട്ടുകുത്തിച്ചതോടെ ഇന്ത്യ ആദ്യമായി മിക്‌സഡ് ടീം ഇനത്തില്‍ സ്വര്‍ണം കരസ്ഥമാക്കുകയായിരുന്നു.

ജിത്തു റായിക്ക് സ്വര്‍ണം

ജിത്തു റായിലൂടെയാണ് ഇന്നലെ ഇന്ത്യ ആദ്യ മെഡല്‍ സ്വന്തമാക്കിയത്. ആദ്യമായി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ മല്‍സരിച്ചാണ്  ജിത്തുറായി ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. ഫൈനലില്‍ 235.1 പോയിന്റോടെ സ്വര്‍ണം നേടിയ ജിത്തു റായി പുതിയ കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോഡും കുറിച്ചു. ഇവിടെ ആസ്‌ത്രേലിയയുടെ കെറി ബെല്‍ (233.5) വെള്ളി നേടിയപ്പോള്‍ ഇന്ത്യയുടെ തന്നെ ഓം പ്രകാശ് മിതാര്‍വല്‍ (214.3) വെങ്കലവും അക്കൗണ്ടിലാക്കി.

ടേബിള്‍ ടെന്നിസില്‍ തിളങ്ങി  പുരുഷ ടീമും

ഞായറാഴ്ച ഇന്ത്യന്‍ വനിതാ ടീം ഇന്ത്യക്ക് ടേബിള്‍ ടെന്നിസില്‍ ചരിത്രവിജയം സമ്മാനിച്ചപ്പോള്‍ ഇന്നലെ ഇന്ത്യന്‍ പുരുഷ ടീമും ടീം ഇനത്തില്‍ കോമണ്‍വെല്‍ത്തിലെ രണ്ടാം സ്വര്‍ണം നേടിയെടുത്തു. 2014ലെ ഗ്ലാസ്‌കോ ഗെയിംസില്‍ വെങ്കലമെഡല്‍ നേടിയ നൈജീരിയയെ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് ആദ്യ മൂന്ന് മല്‍സരങ്ങളിലും അടിയറവ് പറയിച്ചതോടെയാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്.   മല്‍സരത്തിലെ  ആദ്യ സിംഗിള്‍സില്‍ ഇറങ്ങിയ സൂപ്പര്‍ താരം അജാന്ത ശരത് കമാല്‍ നൈജീരിയന്‍ താരത്തിനെതിരേ (4 -11,11 -5,11 -4,11-9) വിജയിച്ചപ്പോള്‍ രണ്ടാം സിംഗിള്‍സിലിറങ്ങിയ സത്യന്‍  ജ്ഞാനശേഖരനും (10 -12,11-3,11-3,11-4) അനായാസം ജയം തുടര്‍ന്നു.  മുന്നാം മല്‍സരമായ ഡബിള്‍സില്‍ ഇറങ്ങിയ ഹര്‍മീത് ദേശായിയും സത്യന്‍ ജ്ഞാനശേഖരനും കൂടി ജയം കണ്ടതോടെ എട്ട് വര്‍ഷത്തിന ശേഷം ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പുരുഷ ടേബിള്‍ ടെന്നിസ് ടീം ഇനത്തില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു.

മുഹമ്മദ് അനസ് ഫൈനലില്‍

കോമണ്‍വെല്‍ത്തിലെ കേരളത്തിന്റെ അഭിമാനതാരം മുഹമ്മദ് അനസ് 400 മീറ്ററിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ മൂന്നാം സെമി ഫൈനലില്‍ ഓടിയ അനസ് 45.44 സെക്കന്റില്‍ ഓടിയെത്തിയാണ് ഫൈനലില്‍ സീറ്റുറപ്പിച്ചത്. സെമിയില്‍ അത്‌ലറ്റിക്‌സ് കേമന്‍മാരായ ജമൈക്കയില്‍ നിന്നുള്ള റുഷീന്‍ മക്‌ഡൊണാള്‍ഡിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അനസ് ഫൈനലിലേക്ക് മുന്നേറിയത്.
Next Story

RELATED STORIES

Share it