wayanad local

സുല്‍ത്തന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ഇന്ന്്‌

സുല്‍ത്താന്‍ ബത്തേരി: നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 11നാണ് തിരഞ്ഞെടുപ്പ്. എല്‍ഡിഎഫിനായി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം കൗണ്‍സിലര്‍ ടി എല്‍ സാബുവും യുഡിഎഫിനായി കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന കൗണ്‍സിലര്‍ എന്‍ എം വിജയനുമാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്നത്. ഒരംഗം മാത്രമുള്ള ബിജെപി നയം വ്യക്തമാക്കിയിട്ടില്ല.
ചെയര്‍മാനായിരുന്ന സി കെ സഹദേവന്‍ രാജിവച്ച ഒഴിവിലേക്കാണ് ഇന്നത്തെ തിരഞ്ഞെടുപ്പ്. 35 കൗണ്‍സിലര്‍മാരാണ് നഗരസഭയിലുള്ളത്. എല്‍ഡിഎഫിന് 17ഉം യുഡിഎഫിന് 16ഉം കൗണ്‍സിലര്‍മാരാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) അംഗം എല്‍ഡിഎഫിനെയാണ് പിന്തുണച്ചത്. ഇതുപ്രകാരം നഗരസഭാ ഭരണം ഇടതുപക്ഷം നേടുകയും സിപിഎമ്മിലെ സി കെ സഹദേവന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ സമയത്തുണ്ടാക്കിയ ധാരണ ഒരു വര്‍ഷം ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാമെന്നായിരുന്നു. ഇതനുസരിച്ചാണ് ഈ മാസം 3ന്് സി കെ സഹദേവന്‍ ചെയര്‍മാന്‍ സ്ഥാനവും വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷനായിരുന്ന കേരളാ കോണ്‍ഗ്രസ് എമ്മിലെ ടി എല്‍ സാബുവും സ്ഥാനങ്ങള്‍ രാജിവച്ചത്.
ഇതില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കാണ് ഇന്നു തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരുപക്ഷത്തും ഏകദേശം തുല്യനിലയാണ് എന്നതിനാല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്് ചെറിയ തോതിലെങ്കിലും ആശങ്കയ്ക്കിടയാക്കുന്നുമുണ്ട്്. കൗണ്‍സിലര്‍മാര്‍ അതാതു പാര്‍ട്ടി നിരീക്ഷണത്തിലുമാണെന്നുമാണ് അറിയുന്നത്. രാഷ്ട്രീയ അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ മലബാര്‍ മേഖലയില്‍ കേരളാ കോണ്‍ഗ്രസ് (എം) അംഗം ചെയര്‍മാനാവുന്ന ആദ്യനഗരസഭയാവും സുല്‍ത്താന്‍ ബത്തേരി.
Next Story

RELATED STORIES

Share it