Business

സുരക്ഷാ വീഴ്ച: മാരുതി സുസുക്കി 1,200 കാറുകള്‍ തിരികെ വിളിക്കുന്നു

സുരക്ഷാ വീഴ്ച: മാരുതി സുസുക്കി 1,200 കാറുകള്‍ തിരികെ വിളിക്കുന്നു
X


മുംബൈ: ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രമുഖ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി 1,200 കാറുകള്‍ തിരികെ വിളിക്കുന്നു. ജനപ്രിയ മോഡലുകളായ പുതിയ സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയര്‍ കാറുകളാണ് തിരികെ കമ്പനി തിരികെ വിളിക്കുന്നത്.
2018 മേയ് ഏഴ് മുതല്‍ ജൂലൈ അഞ്ചു വരെ നിര്‍മിച്ച ഈ കാറുകളുടെ യര്‍ബാഗ് കണ്ട്രോളര്‍ യൂണിറ്റില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. 566 സ്വിഫ്റ്റ് കാറുകളും 713 സ്വിഫ്റ്റ് ഡിസയര്‍ കാറുകളുമാണ് തിരിച്ചുവിളിച്ചത്. വാഹനങ്ങളുടെ അറ്റകുറ്റപ്പണി സൗജന്യമായി നടത്തിനല്‍കുമെന്ന് കമ്പനി  അറിയിച്ചു.
Next Story

RELATED STORIES

Share it