Flash News

സുപ്രീംകോടതി സര്‍ക്കാരിന് പിഴ ചുമത്തിയിട്ടില്ല:മുഖ്യമന്ത്രി

സുപ്രീംകോടതി സര്‍ക്കാരിന് പിഴ ചുമത്തിയിട്ടില്ല:മുഖ്യമന്ത്രി
X


തിരുവനന്തപുരം: ടിപി സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി സര്‍ക്കാരിന് പിഴ ചുമത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയുടെ ലീഗല്‍ സര്‍വീസ് അതോറിറ്റില്‍ 25,000 രൂപ അടക്കാനാണ് കോടതി പറഞ്ഞത്. ബാലനീതിക്കായാണ് ഈ തുക ഉപയോഗിക്കുകയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സെന്‍കുമാര്‍ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ല. പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. വിധിയില്‍ ആവശ്യമായ വ്യക്തത തേടിയാണ്  സര്‍ക്കാര്‍ പോയത്. ആ ഹരജി കോടതി തള്ളുകയായിരുന്നു. അല്ലാതെ സര്‍ക്കാര്‍ മാപ്പ് പറയുകയല്ല ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ മുരളീധരന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിച്ചത്. ചരിത്രത്തിലാദ്യമായാണ് വ്യക്തത തേടി പോയ സര്‍ക്കാരിന് പിഴ ചുമത്തിയത്. ഇത് സര്‍ക്കാരിന് ഏറ്റ തിരിച്ചടി അല്ല സംസ്ഥാനത്തിനേറ്റ നാണക്കേടാണെന്ന് മുരളീധരന്‍ പറഞ്ഞു. ഉപദേശികള്‍  ഉപദേശിച്ച് സര്‍ക്കാരിനെ ഒരു വഴിക്കാക്കിയെന്നും ടിപി കേസില്‍ നേതാക്കളെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ പിണറായി സെന്‍കുമാറിന് ബ്ലാക് മാര്‍ക് കൊടുത്തിരുന്നെന്നും മുരളീധരന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it