സുപ്രിംകോടതി വിധികളെ വിമര്‍ശിച്ച് കട്ജു

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനം, രോഹിന്‍ഗ്യ കേസുകളില്‍ സുപ്രിംകോടതി വിധികളെ വിമര്‍ശിച്ച് മുന്‍ സുപ്രിംകോടതി ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജു കോടതിയെ വിമര്‍ശിച്ചത്. ചീഫ് ജസ്റ്റിസ് ഗോഗോയിയുടെ മുന്നില്‍ രണ്ടു വഴികളാണുള്ളത്. ഒന്ന് ശബരിമല കേസ് പരിഗണിക്കാന്‍ ഏഴംഗ ബെഞ്ചിനെ നിയോഗിക്കുക. രണ്ടാമത് വിധി രാജ്യത്തെ മുസ്‌ലിം പള്ളികള്‍ക്കും ബാധകമാക്കുക.
അടിയന്തര കേസുകളില്‍ മാത്രമേ മെന്‍ഷന്‍ ചെയ്യല്‍ അനുവദിക്കൂ എന്ന ചീഫ് ജസ്റ്റിസ് ഗോഗോയിയുടെ നിലപാട് ശരിയല്ലെന്നും കട്ജു പറഞ്ഞു. ഗൗരവമുള്ള മറ്റു പല കേസുകളും ഉണ്ട്. രോഹിന്‍ഗ്യകളുടെ കേസ് അതിലൊന്നാണ്. രോഹിന്‍ഗ്യകളെ നാടുകടത്തിയാല്‍ അവര്‍ അവിടെവച്ച് കൊല്ലപ്പെടാം. തൂക്കിക്കൊല്ലുന്നതിന് തുല്യമായ കാര്യമല്ലേ അതെന്നും കട്ജു ചോദിച്ചു. നേരത്തെ സൗമ്യ കേസില്‍ സുപ്രിംകോടതി വിധിയെ ശാസിച്ച കട്ജുവിനെ കോടതി വിളിച്ചുവരുത്തി ശാസിച്ചിരുന്നു.

Next Story

RELATED STORIES

Share it