സുപ്രിംകോടതി മുദ്രവച്ച കെട്ടിടം തുറന്ന ബിജെപി നേതാവിന് നോട്ടീസ്

ന്യൂഡല്‍ഹി: സുപ്രിംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി മുദ്രവച്ച കെട്ടിടത്തിന്റെ പൂട്ട് പരസ്യമായി തകര്‍ത്ത ബിജെപി ഡല്‍ഹി ഘടകം പ്രസിഡന്റും ലോക്‌സഭാ എംപിയുമായ മനോജ് തിവാരിക്ക് സുപ്രിംകോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. പരമോന്നത കോടതിയുടെ ഉത്തരവ് പരസ്യമായി ലംഘിച്ച ബിജെപി നേതാവ് അടുത്ത ചൊവ്വാഴ്ച കോടതി മുമ്പാകെ ഹാജരാവണമെന്നു ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
നിയമവിരുദ്ധമായി ഗോശാല നടത്തിയ കെട്ടിടമാണ് സുപ്രിംകോടതി ഉത്തരവുപ്രകാരം ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ പൂട്ടിയത്. ഇതാണ് കഴിഞ്ഞ ദിവസം മനോജ് തിവാരി പരസ്യമായി തകര്‍ത്തത്. ഇതിനെതിരേ മേല്‍നോട്ട സമിതി സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഇപ്പോഴത്തെ നടപടി. സംഭവത്തില്‍ തിവാരിക്കെതിരേ കേസെടുത്തിരുന്നു.

Next Story

RELATED STORIES

Share it