Flash News

സുന്നി ഐക്യം: കടമ്പകള്‍ കടന്നു മുന്നോട്ട്

കെ പി ഒ റഹ്്മത്തുല്ല

മലപ്പുറം: ദീര്‍ഘകാലമായി ഭിന്നിപ്പില്‍ കഴിഞ്ഞിരുന്ന രണ്ടു സുന്നി സംഘടനകള്‍ ഒന്നാവുന്നതിനുള്ള നീക്കങ്ങള്‍ വിജയത്തിലേക്ക് എത്തുന്നതായി സൂചന. കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന ഇകെ വിഭാഗം സമസ്ത മുശാവറ ഐക്യ ശ്ര മം അംഗീകരിക്കുകയും ഇക്കാര്യത്തില്‍ സജീവമായി മുന്നോട്ടുപോവാന്‍ തീരുമാനിക്കുക യും ചെയ്തതോടെയാണ് യോ ജിപ്പിന്റെ സാധ്യതകള്‍ തെളിഞ്ഞത്. ഐക്യത്തിന് വിഘാതം സൃഷ്ടിക്കുന്ന മധ്യസ്ഥസമിതി ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെയും 11 അംഗ സമിതി ചെയര്‍മാന്‍ എം ടി അബ്ദുല്ല മുസ്‌ല്യാരുടെയും നിലപാടുകളെ മുശാവറ നിരാകരിക്കുകയും ചെയ്തു. ഐക്യചര്‍ച്ചയില്‍ പങ്കെടുക്കാനും വേണ്ട കാര്യങ്ങള്‍ ചെയ്യാനും സാദിഖലി തങ്ങളോട് നിര്‍ദേശിച്ചിരുന്നതായി യോഗത്തില്‍ പങ്കെടുത്ത സമസ്ത ഉപാധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഐക്യചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലുള്ള എ ല്ലാവിധ തടസ്സങ്ങളും നീക്കാ നും അടുത്ത ചര്‍ച്ചയ്ക്കു ശേഷം സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാനും യോഗം തീരുമാനിച്ചു. പുതിയ പള്ളിപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നിടത്ത് നിലവിലുള്ള ഭരണസമിതിയെ തുടരാന്‍ അനുവദിക്കണമെന്ന മുന്‍ തീരുമാനം മുശാവറ അംഗീകരിച്ചതാണ് എടുത്തുപറയേണ്ട കാര്യം. സുന്നി ഐക്യത്തിനു വേണ്ടി ഇതിനകം 12ലധികം തവണ ഇരുവിഭാഗം നേതാക്കളും ചര്‍ച്ച നടത്തിക്കഴിഞ്ഞു. പൂട്ടിയിട്ടിരുന്ന മുടിക്കോട് പള്ളി തുറന്നതിനു പുറമേ കൊണ്ടോട്ടി മണ്ഡലത്തിലെ പൂട്ടിയ രണ്ടു പള്ളികള്‍ കൂടി തുറക്കുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിച്ചുവരുന്നുണ്ട്. അതേസമയം, ഐക്യത്തെ തുരങ്കംവയ്ക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ മുശാവറയില്‍ ചര്‍ച്ചയായി. മധ്യ സ്ഥസമിതിയിലെ രണ്ടംഗങ്ങളാണു സമിതി ചെയര്‍മാന്റെ ചില നിലപാടുകള്‍ക്കെതിരേ രംഗത്തുവന്നിരുന്നത്. എപി വിഭാഗം ഐക്യചര്‍ച്ചകളില്‍ കൃത്യമായ നിലപാട് സ്വീകരിക്കുമ്പോള്‍ എടുത്ത തീരുമാനങ്ങള്‍ പോ ലും യഥാവിധി നടപ്പാക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയും യോഗത്തില്‍ പ്രകടമായി. ഇകെ വിഭാഗം സമസ്ത ഐക്യശ്രമങ്ങളില്‍ നിന്നു പിന്നാക്കംപോവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും യോജിപ്പിന്റെ മേഖലകള്‍ തേടാനാണ് ആഗ്രഹിക്കുന്നതെന്നുമുള്ള സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ അഭിപ്രായം ഐകകണ്‌ഠ്യേന മുശാവറ അംഗീകരിച്ചു.





Next Story

RELATED STORIES

Share it