Flash News

സുനന്ദ പുഷ്‌കര്‍ കേസ്: ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം

സുനന്ദ പുഷ്‌കര്‍ കേസ്: ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം
X

യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂര്‍ എംപിക്ക് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ്  വ്യവസ്ഥകളോടെ   മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.ശശി തരൂരിനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ജാമ്യത്തില്‍ വിടണം. ഒരു കാരണവശാലും രാജ്യം വിട്ടു പോകാന്‍ പാടില്ല. പാസ്‌പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാക്കണം. അന്വേഷണ ഉദ്യോഗസ്ഥന്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണം. വിദേശത്ത് പോകേണ്ട സാഹചര്യത്തില്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി നേടണം എന്നിവയാണ്  വ്യവസ്ഥകള്‍.കേസില്‍ ജൂലൈ ഏഴിന് നേരിട്ട് ഹാജരാകാന്‍ ശശി തരൂരിന് പാട്യാല ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ശശി തരൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. ജൂലൈ ഏഴിന് ശശി തരൂര്‍ നേരിട്ട് ഹാജരാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിഷാദ രോഗത്തിനുളള ഗുളികകള്‍ അധികമായി കഴിച്ചാണ് സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. അതേസമയം, തരൂരിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം അടക്കം ചുമത്തിയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുളളത്. ദക്ഷിണ ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ 2014 ജനുവരി 17 നാണ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Next Story

RELATED STORIES

Share it