സുധാകരന്‍ ക്രിമിനല്‍; അന്നു വകവരുത്താന്‍ ശ്രമിച്ചത് പിണറായിയെ: ഇ പി ജയരാജന്‍

കണ്ണൂര്‍: ശുഹൈബ് വധത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ കൊലപാതക രാഷ്ട്രീയം സംബന്ധിച്ച് കെ സുധാകരനും സിപിഎം നേതാക്കളും പരസ്യമായ ഏറ്റുമുട്ടലില്‍. തനിക്കെതിരേ നിയമസഭയില്‍ ആരോപണമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും ഇ പി ജയരാജനെയും കെ സുധാകരന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയായി സുധാകരനെതിരേ ഇ പി ജയരാജന്‍ രംഗത്തെത്തി.
കെ സുധാകരന്‍ പൊതുപ്രവര്‍ത്തകനല്ലെന്നും അനേകം നിരപരാധികളെ കൊലയ്ക്കു കൊടുത്ത, ചോര കണ്ട് അറപ്പുതീരാത്ത കൊടും ക്രിമിനലാണെന്നും ഇ പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. നാല്‍പാടി വാസു വധത്തില്‍ സുധാകരന്‍ നേരിട്ടു പങ്കെടുത്തിരുന്നു. ഗണ്‍മാന്റെ കൈയില്‍ നിന്നു തോക്ക് പിടിച്ചുവാങ്ങി വെടിവച്ചതു സുധാകരനാണ്. ക്രിമിനലിന് മുന്നില്‍ തന്റെ ശരീരത്തില്‍ വെടിയുണ്ട ഉണ്ടോയെന്നു തെളിയിക്കേണ്ട ബാധ്യതയില്ല. തന്നെ വധിക്കാനുള്ള ഗൂഢാലോചന നടന്നത് സുധാകരന്റെ നടാലിലെ വീട്ടിലാണെന്ന് അയാളുടെ മുന്‍ സന്തത സഹചാരിയായ പ്രശാന്ത്ബാബു വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. വാടകക്കൊലയാളികളായ വിക്രംചാലില്‍ ശശിയും പേട്ട ദിനേശനും ചെന്നൈ റെയില്‍വേ പോലിസില്‍ നല്‍കിയ മൊഴിയും മറ്റൊന്നല്ല. പാര്‍ട്ടി സമ്മേളനം കഴിഞ്ഞ് ട്രെയിനില്‍ മടങ്ങുകയായിരുന്ന തന്റെ നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു.
പിണറായി വിജയനെ വകവരുത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ താനാണ് ഇരയായത്. ഇതിനു പിന്നില്‍ കെ സുധാകരനും കേരളത്തിലെ ഒരു മന്ത്രിയുമാണെ ന്നത് ഏവര്‍ക്കും ബോധ്യമാണ്. തന്നെ വെടി വച്ച കേസിലെ ഗൂഢാലോചനാ കേസ് ഇപ്പോള്‍ ആന്ധ്ര കോടതിയുടെ പരിഗണനയിലാണ്. തനിക്കെതിരേ ഒരു കേസുമില്ലെന്നു പറയുന്നതു പച്ചക്കള്ളമാണ്. സുധാകരന്‍ അമിത് ഷായുമായി ചെന്നൈയില്‍ രഹസ്യ കൂടിക്കാഴ്ച നടത്തി. ആര്‍എസ്എസും ബിജെപിയുമായി സുധാകരന്‍ നല്ല ബന്ധമാണു പുലര്‍ത്തുന്നതെന്നും അ ദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി ജയരാജനും പങ്കെടുത്തു.
Next Story

RELATED STORIES

Share it