kozhikode local

സീറോ വേസ്റ്റ് പദ്ധതി: ഹോട്ടല്‍ടീ ഷോപ്പ് ഉടമകളുടെ യോഗം

വടകര: ക്ലീന്‍ സിറ്റി ഗ്രീന്‍ സിറ്റിയുടെ ഭാഗമായി നടത്തി വരുന്ന സീറോ  വേസ്റ്റ്  പദ്ധതിയുടെ ഭാഗമായി വടകര നഗരത്തിലെ ഹോട്ടല്‍ , ടീ ഷാപ്പ് , കൂള്‍ബാര്‍ ഉടമകളുടെ യോഗം ചേര്‍ന്നു. മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കാനുള്ള സ്ഥാപനങ്ങള്‍ ജനുവരി മാസത്തോടു കൂടി മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കണം, ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ബയോഗ്യാസ് പ്ലാന്റ്, റിംഗ് കമ്പോസ്റ്റ തുടങ്ങിയ  സംവിധാനങ്ങള്‍ ഒരുക്കണം, ദ്രവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. അജൈവ  മാലിന്യങ്ങള്‍  നഗരസഭ തന്നെ യൂസര്‍ ഫീ ഈടാക്കി ശേഖരിക്കുന്നതാണ്. കരിമ്പന  തോടിന്റെ  പണി ഈ മാസം തുടങ്ങുന്നതിനാല്‍ മാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കാന്‍ പാടില്ലെന്നും നഗരസഭ സ്ഥാപന ഉടമകളോട് ആവശ്യപ്പെട്ടു.  വടകര സാംസ്‌കാരിക നിലയത്തില്‍ നടന്ന യോഗം ചെയര്‍മാന്‍ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഗിരീശന്‍ അധ്യക്ഷത വഹിച്ചു.  ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ദിവാകരന്‍, സെക്രട്ടറി കെ യു ബിനി, മണലില്‍ മോഹനന്‍, വ്യാപാര പ്രതിനിധികള്‍,  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ബാബു സംസാരിച്ചു.
Next Story

RELATED STORIES

Share it