Flash News

സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ സി.പി.എമ്മുകാരുടെ കല്ലേറും കരിഓയില്‍ പ്രയോഗവും

നെടുമങ്ങാട്:: ആനാട് ഫാര്‍മേഴ്‌സ് ബാങ്ക് ഭരണസമിതി യോഗത്തിനിടെ സി.പി.ഐ അംഗങ്ങളെ ജീവനക്കാരനായ സി.പി.എം നേതാവ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കല്ലേറും കരിഓയില്‍ പ്രയോഗവും. വിവരമറിഞ്ഞ് തടിച്ചുകൂടിയ സി.പി.ഐ പ്രവര്‍ത്തകര്‍ ബാങ്കിലേക്ക് തള്ളിക്കയറാനും സി.പി.എം പ്രവര്‍ത്തകര്‍ തടയാനും ശ്രമിച്ചത് രണ്ടു മണിക്കൂറോളം ആനാട് ബാങ്ക് ജംഗ്ഷനില്‍ സംഘര്‍ഷഭരിതമാക്കി. രാവിലെ പത്തരയോടെയാണ് സംഭവം.
സി.പി.ഐയുടെ ബോര്‍ഡ് മെമ്പര്‍മാരായ ആനാട് ജി.ചന്ദ്രന്‍,പ്രസന്നന്‍ നായര്‍ എന്നിവരെ വെള്ളിയാഴ്ച വൈകിട്ട് ബാങ്ക് പ്രസിഡന്റിന്റെ കാബിനില്‍ അതിക്രമിച്ചു കയറി ആക്രമിച്ച ജീവനക്കാരന്‍ പദ്മകുമാറിനെ സസ്‌പെന്റ് ചെയ്യണമെന്നും നിയമനങ്ങള്‍ സുതാര്യമാക്കണമെന്നും ആവശ്യപ്പെട്ട് നൂറ്റമ്പതോളം വരുന്ന സി.പി.ഐ പ്രവര്‍ത്തകര്‍ ബാങ്കിന് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുകയായിരുന്നു.പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവേശന കവാടത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച സി.പി.ഐക്കാരുടെ ഇടയിലേക്ക് ബാങ്ക് വളപ്പില്‍ നിന്ന്
കല്ലേറുണ്ടായി.ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കു പറ്റി.സമാധാനപരമായി യോഗം തുടര്‍ന്നെങ്കിലും കരി ഓയില്‍ നിറച്ച പാട്ടയേറ് തുടങ്ങിയതോടെ പ്രവര്‍ത്തകര്‍ രോഷാകുലരായി.ഇരുകൂട്ടരും പൊലീസിനെ നോക്കുകുത്തിയാക്കി ഉന്തുംതള്ളുമായി.ബാങ്ക് വളപ്പില്‍ നിന്നും ബാങ്കിന് മുന്നിലെ സി.ഐ.ടി.യു വെയിറ്റിങ് ഷെഡില്‍ നിന്നും കൂക്കുവിളിയും അസഭ്യവര്‍ഷവുമുണ്ടായി.
Next Story

RELATED STORIES

Share it