malappuram local

സ്റ്റാമ്പ് വെണ്ടറുടെ ഓഫിസ് സിവില്‍ സ്റ്റേഷനിലേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്

മലപ്പുറം: മലപ്പുറം സിവില്‍ സ്റ്റേഷന്‍ സ്റ്റാമ്പ് വെണ്ടറോട് തന്റെ ഓഫിസ് മാറ്റാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. അഡ്വ . സിഎച്ച് ഫസലുറഹ്മാന്‍ സമര്‍പ്പിച്ച റിട്ട് ഹരജിയിലാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ഉത്തരവ്. മലപ്പുറം സിവില്‍ സ്റ്റേഷന്‍ സ്റ്റാമ്പ് വെണ്ടറായ കെപി ബാലകൃഷ്ണന്‍ നായരുടെ ഓഫിസ് വര്‍ഷങ്ങളായി സിവില്‍ സ്റ്റേഷനില്‍ നിന്നും സുമാര്‍ 400 മീറ്റര്‍ അകലെ മഞ്ചേരി റോഡിലുളള ഒരു സ്വകാര്യ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്റ്റാമ്പ് വെണ്ടറുടെ ലൈസന്‍സ് പ്രകാരം മലപ്പുറം സിവില്‍ സ്റ്റേഷനിലാണ് പ്രവര്‍ത്തിക്കേണ്ടത്. നിലവില്‍ മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ സ്റ്റാമ്പ് വെണ്ടര്‍ ഇല്ലാത്തതുകൊണ്ട് തന്നെ പൊതുജനങ്ങള്‍ വളെരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി, ജില്ലാ കുടുംബ കോടതി, ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര ഫോറം തുടങ്ങി മൂന്ന് കോടതികളും നിരവധി സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷനില്‍ സ്റ്റാമ്പ് വെണ്ടറുടെ അഭാവം മൂലം അഭിഭാഷകരും പൊതുജനങ്ങളും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പലപ്പോഴും നിയമപ്രകാരമുളള വിലയേക്കാള്‍ കൂടുതല്‍ വില നല്‍കി സ്റ്റാമ്പുകളും മറ്റും സിവില്‍ സ്റ്റേഷന് അടുത്തുളള സ്റ്റേഷനറി കടകളില്‍ നിന്നും വാങ്ങേണ്ട അവസ്ഥയാണ് ഉളളത്. മലപ്പുറം സിവില്‍ സ്റ്റേഷന്‍ സ്റ്റാമ്പ് വെണ്ടറുടെ ഓഫിസ് മഞ്ചേരി റോഡിലുളള സ്വകാര്യ കെട്ടിടത്തില്‍ നിന്നും സിവില്‍ സ്‌റ്റേഷന്‍ കോമ്പൗണ്ടിലേക്ക് മാറ്റണമെന്ന് ആവിശ്യപെട്ട് 29-12-2010 ന് അഡ്വ. സിഎച്ച് ഫസലുറഹ്മാന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റാമ്പ് വെണ്ടറോട് തന്റെ ഓഫിസ് സിവില്‍സ്റ്റേഷന് അടുത്തേക്ക് മാറ്റണമെന്ന് 11-01-2011 ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയെങ്കിലും അദ്ദേഹം പാലിക്കുകയുണ്ടായില്ല.
തുടര്‍ന്ന് 24-11-2011 ന് സ്റ്റാമ്പ് വെണ്ടറുടെ ഓഫിസ് അടിയന്തരമായി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അഡ്വ. സിഎച്ച് ഫസലുറഹ്മാന്‍ പരാതി നല്‍കിയെങ്കിലും സ്ഥലം എംഎല്‍എയുടെ ഇടപടല്‍ മൂലം തുടര്‍നടപടികള്‍ ഉണ്ടായില്ല. അതിനെ തുടര്‍ന്ന് കേരള റവന്യൂ വകുപ്പ് മന്ത്രിക്കും മേല്‍ കാര്യത്തില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുകയുണ്ടായില്ല. നിലവിലുളള ചട്ടങ്ങള്‍ പ്രകാരം മലപ്പുറം മുനിസിപ്പല്‍ പ്രദേശത്ത് രണ്ടാമത് ഒരു സ്റ്റാമ്പ് വെണ്ടര്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ നിര്‍വാഹമില്ലാത്ത മറുപടിയും വിവരവകാശ നിയമപ്രാരമുളള ഹരജിക്ക് ജില്ലാ ട്രഷറി ഓഫിസില്‍ നിന്നും ലഭിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്ന് അഡ്വ. സിഎച്ച് ഫസലുറഹ്മാന്‍ കേരള ഹൈക്കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്യുകയും റിട്ട് ഹരജിയിലെ ഉത്തരവ് പ്രകാരം രണ്ട് മാസത്തിനകം സ്റ്റാമ്പ് വെണ്ടറുടെ ഓഫിസ് സിവില്‍ സ്റ്റേഷനിലേക്ക് മാറ്റാനുളള നടപടികള്‍ സ്വീകരിക്കാന്‍ രണ്ടും നാലും എതൃകക്ഷികളായ ജില്ലാ കലക്ടര്‍ക്കും, ജില്ലാ ട്രഷറി ഓഫിസര്‍ക്കും കേരള ഹൈക്കോടതി നിര്‍ദേശം നല്‍കി. സ്റ്റാമ്പ് വെണ്ടര്‍ തന്റെ ഓഫിസ് സിവില്‍ സ്റ്റേഷനിലേക്ക് മാറ്റാന്‍ തയ്യാറാകാത്ത പക്ഷംനിലവിലുളള സ്റ്റാമ്പ് വെണ്ടറുടെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്ത് ലൈസന്‍സുളള മറ്റൊരു സ്റ്റാമ്പ് വെണ്ടറെ നിയമങ്ങളും ചട്ടങ്ങളും പ്രകാരം സിവില്‍ സ്റ്റേഷനില്‍ നിയമിക്കാനും റിട്ട് ഹരജിയിലെ നാലാം ഏതൃകക്ഷിയായ ജില്ലാ ട്രഷറി ഓഫിസര്‍ക്ക് ഹൈക്കോടതി ജഡ്ജി ജസറ്റിസ് അനില്‍ കെ നരേന്ദ്രന്‍ നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it